CrimeKeralaNews

സമ്പന്ന വീട്ടമ്മമാരെയും വനിതാ ബിസിനസുകാരെയും വലയിലാക്കുന്ന മെയില്‍ സെക്‌സ് സര്‍വ്വീസ് സംഘത്തില്‍ സിനിമാ താരങ്ങളും!

കൊച്ചി: സംസ്ഥാന വ്യാപകമായി സമ്പന്ന സ്ത്രീകളെയും വനിതാ ബിസിനസുകാരെയും ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഗൂഢ മെയില്‍ സെക്സ് സര്‍വീസ് സംഘത്തില്‍ സിനിമാ താരങ്ങളും ഉള്‍പ്പെട്ടിട്ടുള്ളതായി വിവരം. മലയാളം, ഹിന്ദി സിനിമാ ലോകത്തെ ജൂണിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ ഈ സംഘത്തില്‍ കണ്ണികളാണെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.

ബംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളില്‍നിന്നു യുവാക്കളും തമിഴ്, ഹിന്ദി സിനിമകളില്‍ സ്റ്റഡ് രംഗത്തും നൃത്തരംഗത്തും പ്രവര്‍ത്തിക്കുന്ന ചില യുവാക്കളും കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ഉണ്ടെന്നാണ് സൂചന. ഇത്തരത്തില്‍ ഇതര സംസ്ഥാനത്തു നിന്നെത്തുന്ന സുന്ദരന്മാരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് വസ്തുക്കള്‍ സംഘം കസ്റ്റഡിയില്‍ വയ്ക്കും. ഇടപാടുകാരുടെ അടുത്തേക്കു പോകുമ്പോള്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍വരെ സംഘമാണ് നല്‍കുന്നത്.

അതിസമ്പന്നരായ വീട്ടമ്മമാരാണ് സംഘത്തിന്റെ പ്രധാന ഇരകള്‍. ബിസിനസുകാരായ വനിതകളെയും വീട്ടമ്മമാരെയും സംഘം വലയില്‍ കുടുക്കിയിട്ടുണ്ടെന്നാണ് സൂചന. ഫോട്ടോ കാണിച്ചാണ് ഇരകളെ വീഴ്ത്തുന്നത്. ഇരകളില്‍നിന്നു വന്‍ തുകയും ഈടാക്കും. ഇങ്ങനെ എത്തുന്നവര്‍ വഴി സ്ത്രീകള്‍ പിന്നീടു ബ്ലാക്ക് മെയില്‍ ചെയ്യപ്പെടാനാണ് സാധ്യതയെന്നു പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. മൊബൈല്‍ ഫോണ്‍ വഴിയുള്ള ആശയവിനിമയങ്ങള്‍ ഒഴിവാക്കിയാണ് സംഘം ഇരകളുമായുള്ള ഇടപാടുകള്‍ നടത്തുന്നത്. ഫോട്ടോ കണ്ട് ഇഷ്ടപ്പെടുന്ന യുവാക്കളെ അവര്‍ പറയുന്ന സ്ഥലത്ത് എത്തിക്കും.

അടയാളമായി റെഡ് കര്‍ചീഫ് യുവാവിന്റെ കൈയിലേ പോക്കറ്റിലോ ഉണ്ടാകും. ഇടപാടു കഴിഞ്ഞാല്‍ സംഘംതന്നെ യുവാക്കളെ തിരികെ കൊണ്ടുപോകാനെത്തും. കേരളത്തിലെ വിവിധ ജില്ലകളിലെ നിരവധി വീട്ടമ്മമാര്‍ ഇതിനകം ഈ സംഘത്തിന്റെ വലയില്‍ പെട്ടിട്ടുണ്ട്. കൊവിഡ് കാലത്തു പോലും ഈ സംഘം സജീവമായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിവരം.

മുതിര്‍ന്ന ഓഫീസറുടെ അടുത്ത സുഹൃത്തിന്റെ ഭാര്യക്കു സേവനം വേണോയെന്നു ചോദിച്ചുകൊണ്ടെത്തിയ വാട്ട്സ് ആപ്പ് സന്ദേശത്തെത്തുടര്‍ന്ന് പോലീസ് അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണു കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെയില്‍ സെക്സ് സര്‍വീസ് സംഘത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിട്ടുള്ളത്. ഒരു മണിക്കൂറിന് 5000 രൂപ മുതല്‍ ഒരു ദിവസത്തേക്ക് അര ലക്ഷം രൂപ വരെ സംഘം വാങ്ങുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker