ക്വാലലംപൂര്‍: ‘ഭാര്യമാരെ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അച്ചടക്കമുള്ളവരാക്കാന്‍ പുരുഷന് സ്ത്രീയെ മര്‍ദ്ദിക്കാമെന്ന മലേഷ്യന്‍ വനിതാ മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍. സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ചു വരുന്ന കാലത്താണ് മന്ത്രി സീദി സൈല മുഹമ്മദ് യൂസഫിന്റെ ഉപദേശം. വീഡിയോയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ രോഷമാണ് ഉയരുന്നത്.
ഭാര്യമാരെ ചെറിയ രീതിയില്‍ മര്‍ദിക്കുന്നതില്‍ തെറ്റില്ലെന്നാണ് മന്ത്രിയുടെ പക്ഷം. ഗാര്‍ഹിക പീഡനത്തെ നിസാരവത്കരിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന. ‘മദേഴ്സ് ടിപ്സ്’ എന്ന പേരില്‍ പങ്കുവച്ച വിഡിയോയുടെ ഉള്ളടക്കമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ആദ്യം ഭര്‍ത്താക്കന്മാര്‍ക്കുള്ള ഉപദേശമാണ് സീദി സൈല മുഹമ്മദ് നല്‍കുന്നത്. ഭാര്യമാരെ എങ്ങനെ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അച്ചടക്കമുള്ളവരായി മാറ്റാമെന്നും പുരുഷന്മാരോട് അവര്‍ പറയുന്നുണ്ട്.
മന്ത്രിയുടെ പ്രസ്താവന ഇങ്ങനെ;
‘ഭാര്യമാരോട് അച്ചടക്കത്തെ കുറിച്ച് ആദ്യം സംസാരിക്കണം. ഈ നിര്‍ദേശങ്ങള്‍ അവര്‍ സ്വീകരിച്ചില്ലെങ്കില്‍ മൂന്നു ദിവസം അവരുടെ അടുത്തു നിന്നും മാറി കിടക്കണം. അതിനു ശേഷവും സ്വഭാവം മാറ്റാന്‍ ഭാര്യമാര്‍ തയാറായില്ലെങ്കില്‍ താന്‍ എത്രമാത്രം കര്‍ക്കശക്കാരനാണന്ന് ഭാര്യയെ ബോധ്യപ്പെടുത്താന്‍ ഭര്‍ത്താവിന് ആവശ്യമായ ശാരീരികമുറകള്‍ സ്വീകരിക്കാം.’
‘നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ ശാന്തരായി ഇരിക്കുമ്പോള്‍ അവരോട് നിങ്ങള്‍ സംസാരിക്കണം. അവര്‍ ഭക്ഷണം കഴിച്ചതിനും പ്രാര്‍ഥിച്ചതിനും ശേഷം ശാന്തരായി ഇരിക്കുമ്പോള്‍ അവരോട് സംസാരിക്കൂ. സംസാരിക്കുന്നതിനു മുന്‍പ് അവരുടെ അനുവാദം ചോദിക്കണം.