24.9 C
Kottayam
Saturday, June 6, 2026

പട്ടിയുടെ ജഡം ചാക്കില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ ക്ഷേത്രക്കുളത്തില്‍; പ്രതിഷേധവുമായി വിശ്വാസികള്‍

Must read

കിഴക്കമ്പലം: കുമ്മനോട് തൃക്കയില്‍ മഹാദേവ ക്ഷേത്രക്കുളത്തില്‍ പട്ടിയെ കൊന്ന് ചാക്കിലാക്കി കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ക്ഷേത്രത്തോട് ചേര്‍ന്നുള്ള സര്‍പ്പ പ്രതിഷ്ഠയില്‍ ആയില്ല്യപൂജയ്ക്ക് എത്തിയ കാര്‍മ്മികരാണ് കല്‍പ്പടവുകളോട് ചേര്‍ന്ന് ചാക്ക് വെള്ളത്തില്‍ പൊന്തിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിശ്വാസികളെത്തി ചാക്ക് പുറത്തെടുത്തപ്പോഴാണ് പട്ടിയുടെ ജഡം ചാക്കില്‍ കണ്ടെത്തിയത്.

ചാക്കില്‍ കല്ലുകെട്ടി താഴ്ത്തിയ ജഡം ചീഞ്ഞപ്പോള്‍ പൊന്തിവന്നതാണെന്നാണ് സൂചന. കഴിഞ്ഞ 7-ന് ഇവിടെ പ്രതിഷ്ഠാ മഹോത്സവവും 12-ന് ആറാട്ടോടെ സമാപിക്കുന്ന ഉത്സവവും നടത്തേണ്ടിയിരുന്നതാണെങ്കിലും കൊവിഡ് സാഹചര്യത്തില്‍ മാറ്റിവച്ചിരുന്നു. ചാക്ക് പൊന്തിയ കടവിലാണ് ആറാട്ട് നടക്കേണ്ടിയിരുന്നത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പെരുമ്പാവൂര്‍ എ.എസ്.പി അനുജ് പലിവാല്‍, കുന്നത്തുനാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.ടി. ഷാജന്‍ എന്നിവര്‍ പരിശോധന നടത്തി കേസെടുത്തു. പുത്തന്‍കുരിശില്‍ നിന്ന് വെറ്റിനറി ഡോക്ടറെത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തി. പത്ത് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

സംഭവത്തില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ പ്രകടനവും യോഗവും നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കുളം വറ്റിച്ച് ശുദ്ധക്രിയകള്‍ നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week