ദമ്മാമിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു; പ്രതി പോലീസ് പിടിയിൽ

ദമ്മാമിൽ വാക്കുതർക്കത്തെ തുടർന്ന് മലയാളി യുവാവ് കൊല്ലപ്പെട്ടു; പ്രതി പോലീസ് പിടിയിൽ

ദമ്മാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമ്മാമില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്നു ബാലരാമപുരം സ്വദേശി അഖില്‍ അശോക് കുമാർ(28) കൊല്ലപ്പെട്ടു. പ്രതികൾ പോലീസ് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സൗദി പൗരനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അഖില്‍ കൊല്ലപ്പെട്ടത്.

ദമ്മാമിലെ ബാദിയയിലാണ് സംഭവം. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു എങ്കിലും സംഭവത്തിന് സാക്ഷിയായ സുഡാനി പൗരൻ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാനായി.

ദമ്മാമിനു സമീപം ഖത്തീഫിലാണ് അഖില്‍ ജോലി ചെയ്തിരുന്നത്. ഭാര്യയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം അഖിലിനോടൊപ്പം ഉണ്ടായിരുന്നുവെങ്കിലും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് പോയത്. റിയാദിലുള്ള അഖിലിന്റെ സഹോദരന്‍ ആദര്‍ശും ബന്ധുക്കളും ദമ്മാമില്‍ എത്തി സഹോദരന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News