മലയാളി യുവ ദമ്പതികള്‍ മുംബൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

മുംബൈ: ഓണത്തിന് മകനും മരുമകളും വരാന്‍ കാത്തിരുന്നപ്പോള്‍ എത്തിയ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് തിരുവനന്തപുരം നാലാഞ്ചിറയിലെ ഒരു കുടുംബം. തിരുവനന്തപുരം സ്വദേശികളായ യുവദമ്പതികളെ മുംബൈയിലെ ഫ്‌ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലാഞ്ചിറ ഓള്‍ഡ് പോസ്റ്റ് ഓഫീസ് ലെയിന്‍ മൈത്രിയില്‍ അജയകുമാര്‍ (34), ഭാര്യ തക്കല സ്വദേശി സുജ (30) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്.

രണ്ടു തവണ കൊവിഡ് ബാധിച്ച അജയകുമാറിന് കാഴ്ച മങ്ങുകയും ഭാര്യ സുജയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതോടെ ഇവര്‍ നിരാശരായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു വിവാഹം. അജയകുമാര്‍ സോന്‍ഡ എന്ന സ്വകാര്യസ്ഥാപനത്തിലും സുജ ബാങ്ക് ഓഫ് ഇന്ത്യയിലുമാണ് ജോലി ചെയ്തിരുന്നത്.

ഇരുവരുടേയും മൃതദേഹങ്ങള്‍ മുംൈബയില്‍ നിന്ന് ഇന്ന് രാവിലെയോടെ തിരുവനന്തപുരത്ത് എത്തിച്ചു. സുജയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം നോര്‍ക്കയുടെ ആംബുലന്‍സില്‍ സ്വദേശമായ കാരക്കോണത്തേക്ക് മൃതദേഹം കൊണ്ടുപോകും. അജയകുമാറിന്റെ മൃതദേഹം തിരുവനന്തപുരം നാലഞ്ചിറയിലേക്കായിരിക്കും കൊണ്ടുപോവുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News