ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് ഐ.എസില്‍ ചേര്‍ന്ന മലയാളി യുവതികള്‍

തിരുവനന്തപരും: ഇന്ത്യയിലേക്ക് തിരികെ മടങ്ങാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് ഐ.എസില്‍ ചേര്‍ന്ന മലയാളി യുവതികള്‍. തിരുവനന്തപുരം സ്വദേശിയായ നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനുമാണ് തിരികെ മടങ്ങണമെന്ന ആഗ്രഹം അറിയിച്ചിരിക്കുന്നത്. വീഡിയോയിലൂടെയാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്.

ജയിലില്‍ അടയ്ക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരാന്‍ ആഗ്രഹമുണ്ടെന്നും ഭര്‍ത്താവ് കൊല്ലപ്പെട്ടെന്നും നിമിഷ പറയുന്നു. സോണിയയുടെയും ഭര്‍ത്താവ് കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമായി ജീവിക്കാനാണ് അഫ്ഗാനിലെത്തിയതെന്നും എന്നാല്‍ അതിന് കഴിയാത്തതിനാലാണ് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നതെന്നും വീഡിയോയില്‍ ഇവര്‍ പറയുന്നുണ്ട്.

നാലു വര്‍ഷത്തിനു ശേഷം മകളുടെ വിഡിയോ കോള്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ സഹായം പ്രതീക്ഷിക്കുന്നതായും നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു പറഞ്ഞു. എന്നാല്‍ ഇതിന് കേന്ദ്ര സര്‍ക്കാരിന് കഴിയുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News