InternationalKeralaNewsNews
തിരുവനന്തപുരം സ്വദേശിനിയെ യുഎഇയിൽ കെട്ടിടത്തിൽനിന്നും വീണുമരിച്ചനിലയിൽ കണ്ടെത്തി
![](https://breakingkerala.com/wp-content/uploads/2024/05/IMG-20240525-WA0004.jpg)
ഫുജൈറ: തിരുവനന്തപുരം വർക്കല സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്നും വീണുമരിച്ചനിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്കൂളിനുസമീപത്തുള്ള താമസകെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയുടെ ഭാര്യയാണ്. രണ്ടു പെണ്‍കുട്ടികളുണ്ട്.
മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News