CrimeKeralaNationalNews

ഗേറ്റ് കീപ്പർക്കുനേരെ ആക്രമണം:പ്രതി പെയിന്റിംഗ് തൊഴിലാളി? നിർണായക തെളിവ് കണ്ടെടുത്തു

തെങ്കാശി: തെങ്കാശി പാവൂര്‍സത്രത്തില്‍ മലയാളിയായ റെയില്‍വേ ഗേറ്റ് കീപ്പര്‍ക്കുനേരെ അക്രമമുണ്ടായ സംഭവത്തില്‍ പ്രതി പെയിന്റിംഗ്‌ തൊഴിലാളിയെന്ന നിഗമനത്തില്‍ പോലീസ്. സംഭവസ്ഥലത്തു നിന്നും പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരുപ്പ് പോലീസിന് ലഭിച്ചു. ഇതില്‍ പെയിന്റിന്റെ അംശമുള്ളതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് സമീപ പ്രദേശങ്ങളിലുള്ള 17 പെയിന്റിംഗ് തൊഴിലാളികളെ പോലീസ് വെള്ളിയാഴ്ച ചോദ്യം ചെയ്തു. കൊല്ലം സ്വദേശിയായ യുവതിക്കുനേരെ വ്യാഴാഴ്ച രാത്രി എട്ടിനാണ് ആക്രമണമുണ്ടായത്.

അതേസമയം സ്ഥലത്ത് സുരക്ഷയുണ്ടായിരുന്നില്ലെന്ന് യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. അക്രമി മകളെ ചവിട്ടി വീഴ്ത്തിയ ശേഷം ക്രൂരമായി മര്‍ദിച്ചു. ഷര്‍ട്ട് ധരിക്കാതെ കാക്കിയിട്ടെത്തിയ വ്യക്തിയാണ് അക്രമി – യുവതിയുടെ അച്ഛന്‍ പറഞ്ഞു. മകള്‍ ഇപ്പോഴും ഭയത്തില്‍ കഴിയുകയാണ്. പ്രതിയെ വേഗം പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതി തമിഴ് സംസാരിക്കുന്നയാളാണെന്നും ഗാര്‍ഡ് റൂമില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും യുവതിയുടെ അമ്മയും കൂട്ടിച്ചേര്‍ത്തു.

പോലീസ് എത്തിയ ശേഷമാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്ന് പ്രദേശത്തെ സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വ്യക്തമാക്കി. യുവതിയുടെ നിലവിളി കേട്ടാണ് നാട്ടുകര്‍ എത്തിയത്. എന്നാല്‍ ആളുകൂടിയ സാഹചര്യത്തില്‍ പ്രതി ഓടിപ്പോയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമാനമായ പ്രശ്‌നങ്ങളൊന്നും സ്ഥലത്തുണ്ടായിട്ടില്ലെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോണ്‍ചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. യുവതിയുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച ഇയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. റെയില്‍വേ ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു.പ്രതിയുടെ മുടിയില്‍ കുത്തിപ്പിടിച്ചായിരുന്നു യുവതി രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രി വൈകിയും പോലീസിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് തിരച്ചില്‍ നടന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button