24.1 C
Kottayam
Sunday, June 7, 2026

ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി ഇന്ത്യയിലെത്തി;ക്വാറന്‍റൈന്‍ കഴിയുന്നതോടെ പാര്‍ക്കിലേക്ക് തുറന്നുവിടും

Must read

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി ഇന്ന് മദ്ധ്യപ്രദേശിലെത്തി. നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ എത്തിച്ച് മാസങ്ങൾക്ക് ശേഷമാണ് 12 ചീറ്റകളെ കൊണ്ടുവരുന്നത്. ചീറ്റകളെ വഹിച്ചുകൊണ്ടുള്ള വിമാനം പത്ത് മണിക്ക് ഗ്വാളിയോർ വ്യോമ താവളത്തിൽ ഇറങ്ങി. അവയെ ഇപ്പോൾ ഹോലികോപ്റ്ററിൽ കുനോ ദേശീയോദ്യാനത്തിലേയ്ക്ക് മാറ്റുകയാണ്.

ഏഴ് ആൺ ചീറ്റകളും അഞ്ച് പെൺ ചീറ്റകളുമാണുള്ളത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ചേർന്ന് ചീറ്റകളെ ദേശീയോദ്യാനത്തിലെ ക്വാറ​​ന്റൈൻ കേന്ദ്രത്തിലേക്ക് തുറന്നു വിടും. പത്ത് ക്വാറന്റൈൻ കൂടുകളാണ് ചീറ്റകൾക്കായി ഒരുക്കിയിട്ടുള്ളത്. ഇന്ത്യൻ വന്യമൃഗ നിയമമനുസരിച്ച് മറ്റിടങ്ങളിൽ നിന്ന് രാജ്യത്തേക്ക് വരുന്ന മൃഗങ്ങൾക്ക് 30 ദിവസത്തെ ഐസോലേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. അതിനായാണ് ക്വാറ​ന്റൈൻ കൂടുകൾ ഒരുക്കിയിട്ടുള്ളത്.

കഴിഞ്ഞ വർഷം നമീബിയയിൽ നിന്ന് വന്ന എട്ട് ചീറ്റകളെ കുനോ നാഷണൽ പാർക്കിൽ തുറന്നുവിട്ടത് പ്രധാനമന്ത്രി നരേന്ദ്ര​ മോദിയായിരുന്നു. ഈ ചീറ്റകളെ കാട്ടിലേക്ക് തുറന്നുവിടുന്നതിന് മുമ്പ് അവയെ ആറ് ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള വേട്ടയാടൽ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. 1947 ലായിരുന്നു ഇന്ത്യയിലെ അവസാന ചീറ്റ മരിച്ചത്. 1952ൽ അവ രാജ്യത്ത് വംശനാശം സംഭവിച്ചവയായി പ്രഖ്യാപിച്ചു. ചീറ്റയെ രാജ്യത്ത് വീണ്ടും ​കൊണ്ടുവരാൻ 2020ലാണ് കേന്ദ്ര സർക്കാർ തീരുമാനമെടുക്കുന്നത്. സുപ്രീംകോടതിയുടെ കൂടെ അനുമതിയോടെയാണ് ചീറ്റകളെ എത്തിച്ചിരിക്കുന്നത്. ചീറ്റകൾക്ക് കാര്യമായ ശ്രദ്ധ നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week