മസ്കത്ത്: പത്തനംതിട്ട സ്വദേശിയെ ഒമാനിലെ നിസ്വയില് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി പയ്യാനമണ്‍ സ്വദേശി പ്രശാന്ത് തമ്പിയെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 33 വയസായിരുന്നു.
ജെസിബി ഓപ്പറേറ്റര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന പ്രശാന്ത് വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ മരിക്കാന്‍ പോവുകയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പിന്നീട് ജെ സി ബിയുടെ കൈ ഉയര്‍ത്തിയ ശേഷം അതില്‍ തൂങ്ങുകയായിരുന്നു.
നിസ്വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News