24.2 C
Kottayam
Sunday, June 7, 2026

ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍; മരിച്ചത് കോട്ടയം സ്വദേശിനി

Must read

ബെര്‍ലിന്‍: ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കീല്‍ ക്രിസ്റ്റ്യാന്‍ ആല്‍ബ്‌റെഷ്ട് യൂണിവേഴ്‌സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിക്കല്‍ ലൈഫ് സയന്‍സില്‍ പഠിക്കുന്ന നിതിക ബെന്നി (22) മുടക്കമ്പുറത്തെയാണ് സ്റ്റുഡന്റ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശിനിയാണ്.

നിതികയെ കാണാതിരുന്നതിനെ തുടര്‍ന്ന് മലയാളി സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റലിലെ സ്വന്തം മുറിയിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടറെ അറിയിക്കുകയും തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ബുധനാഴ്ച രാത്രിയില്‍ മരണം സംഭവിച്ചതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്. വിഷം ഉള്ളില്‍ച്ചെന്നു മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പുപോലെ ഒരെണ്ണം ഇലക്ട്രോണിക്കലി തയാറാക്കി വ്യാഴാഴ്ച ഉച്ചയോടുകൂടി കിട്ടത്തക്ക രീതിയില്‍ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്തിട്ടാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്.

ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചുകൊണ്ട് കീല്‍ പോലീസ് കമ്മീഷണര്‍ സഹായത്തിനായി പ്രസ്താവന ഇറക്കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ മരണ കാരണം സ്ഥിരീകരിക്കാനാവു. ജര്‍മനിയിലെ പോലീസ് നടപടികള്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമേ മറ്റു നടപടികള്‍ തീരുമാനിക്കു.

- Advertisement -

നിതിക കഴിഞ്ഞ ആറ് മാസം മുമ്പാണ് ജര്‍മനിയില്‍ മാസ്റ്റര്‍ ബിരുദ പഠനത്തിനായി എത്തിയത്. നികിത ഒരു ഇന്ത്യക്കാരി വിദ്യാര്‍ഥിനിക്കൊപ്പമാണ് മുറിയില്‍ താമസിച്ചിരുന്നത്. നിതികയുടെ മരണ വിവരം കീല്‍ പോലീസ് നികിതയുടെ വീട്ടില്‍ അറിയിച്ചിട്ടുണ്ട്. 12 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് 2021 ലെ സമ്മര്‍ സെമസ്റ്ററില്‍ നിതികയ്‌ക്കൊപ്പം കീല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week