അബുദാബിയില്‍ മലയാളി വിദ്യാര്‍ഥി കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു 

അബുദാബി: മലയാളി വിദ്യാര്‍ഥി അബുദാബിയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു. എറണാകുളം തോട്ടറപാറയില്‍ ബിനോയ് തോമസിന്റെയും എല്‍സിയിയുടെയും മകന്‍ അലക്സ് ബിനോയ് (17) ആണ് താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് വീണുമരിച്ചത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ, അമ്മ ജോലി ചെയ്യുന്ന അബുദാബി ശൈഖ് ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ കെട്ടിടത്തില്‍നിന്ന് കുട്ടി വീണ വിവരം സുരക്ഷാ ജീവനക്കാരന്‍ വിളിച്ചറിയിച്ചപ്പോഴാണ് വീട്ടുകാര്‍ അറിഞ്ഞത്. അബുദാബി മുറൂര്‍ ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ അലക്‌സ്, പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുമ്പോഴാണ് അപകടം.

നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുന്ന മൃതദേഹം ഞായറാഴ്ച തോട്ടറിയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിക്കും. സഹോദരങ്ങള്‍: ഡോ. രാഹുല്‍ ബിനോയ് (ആലപ്പുഴ), രോഹിത് ബിനോയ് (പോളണ്ട്).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News