പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മലയാളി സൈനികനെ കാശ്മീരിലെത്തി അറസ്റ്റ് ചെയ്ത് കേരളാ പോലീസ്

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സൈനികന്‍ അറസ്റ്റില്‍. ചവറ തെക്കുംഭാഗം പോലീസ് കശ്മീരില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചവറ കൊറ്റന്‍കുളങ്ങര ചേരിയില്‍ പുത്തന്‍വീട്ടില്‍ അനു മോഹനെ(32)യാണ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ വിവാഹിതനാണ്. സബ് ഇന്‍സ്‌പെക്ടര്‍ സതീശ് ശേഖര്‍, ഗ്രേഡ് എ.എസ്.ഐ. ഹരികൃഷ്ണന്‍ എന്നിവരാണ് പോക്‌സോ കേസില്‍ പ്രതിയായ സൈനികനെ കശ്മീമിരീലെത്തി അറസ്റ്റ് ചെയ്തത്.

2019ലെ സ്‌കൂള്‍ ശാസ്ത്രമേളയോട് അനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാറില്‍ കയറ്റി പലയിടത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ജമ്മു കശ്മീരിലെ ലേയില്‍ നിന്ന് 200 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചുമ്മതാങ്ങില്‍ നിന്ന് സൈനികോദ്യോഗസ്ഥരുടെയും ജമ്മു കശ്മീര്‍ പോലീസ് കമ്മിഷണര്‍ ചന്ദ്രന്‍ കോഫ്‌ളിയുടെയും സഹായത്തോടെ ജൗറി സൈനിക ക്യാമ്പില്‍ എത്തിച്ച അനു മോഹനെ 15-ന് പോലീസിന് കൈമാറുകയായിരുന്നു.
തെക്കുംഭാഗം എസ്.എച്ച്.ഒ. ആയിരുന്ന പി.ജി.മധു, ഇന്‍സ്‌പെക്ടര്‍മാരായ വിജയകുമാര്‍, ക്രിസ്റ്റിന്‍ ആന്റണി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News