24.3 C
Kottayam
Thursday, June 4, 2026

‘കൈയും കാലും കെട്ടിയിട്ട് വായിൽ തുണിതിരുകി’ ഒഡിഷയിലേറ്റ ക്രൂരമർദ്ദനം വിവരിച്ച് മലയാളി വൈദികർ

Must read

കൊച്ചി:‘‘കൈകളും കാലും കെട്ടിയിട്ട് വായിൽ തുണി കുത്തിത്തിരുകി അക്രമികൾ ക്രൂരമായി മർദിച്ചു. ദേഹമാസകലം വേദനയാണ്…’’ ഫാ. ലീനസ് പുത്തൻവീട്ടിലും (90) ഫാ. സിൽവിൻ കളത്തിലും (43) പറഞ്ഞു. ഒഡിഷയിലെ സാംബൽപുർ കുച്ചിൻഡ ചർവാച്ചിയിൽ കാർമൽ നികേതൻ ആശ്രമത്തിൽ ആക്രമണത്തിൽ പരിക്കേറ്റ വൈദികർ മഞ്ഞുമ്മൽ സെയ്ന്റ് ജോസഫ്സ്‌ ആശുപത്രിയിൽ ചികിത്സയിലാണ്.

മഞ്ഞുമ്മൽ പ്രൊവിൻഷ്യൽ ഫാ. അഗസ്റ്റിൻ മുള്ളൂരിന്റെ നിർദേശപ്രകാരം 25-ന് രാത്രിയാണ് ഇരുവരും മഞ്ഞുമ്മൽ ആശുപത്രിയിലെത്തിയത്. ആശ്രമം സുപ്പീരിയർ ആണ് ഫാ. സിൽവിൻ. മർദനമേറ്റ് ഇദ്ദേഹത്തിന്റെ പുറം ചതഞ്ഞിരിക്കുന്നതിനാൽ അതീവ വേദനയാണ്. മലർന്നു കിടക്കാൻ പറ്റുന്നില്ല.

- Advertisement -

- Advertisement -

‘‘മേയ് 23-ന് പുലർച്ചെ ഒന്നരയോടെയാണ് അക്രമിസംഘം എത്തിയത്. ഏഴുപേരാണ് മുറികളിലെത്തിയത്. നാലുപേർ പുറത്തു നിൽക്കുകയായിരുന്നു. പണം ചോദിച്ചായിരുന്നു അക്രമം. 30,000 രൂപയും പ്രിന്ററും പിയാനോയും അക്രമികൾ കൊണ്ടുപോയി’’ – അവർ പറഞ്ഞു.

ആശ്രമത്തിലെ നായ്ക്കൾ കുരയ്ക്കുന്നതു കേട്ടാണ് വാതിൽ തുറന്ന് പുറത്തിറങ്ങിയതെന്ന് ഫാ. സിൽവിൻ പറഞ്ഞു. അക്രമികൾ മുഖത്ത് അടിച്ചുവീഴ്ത്തി. പിന്നീട് കമഴ്ത്തിക്കിടത്തി ഒരാൾ കാലുകളിലും മറ്റൊരാൾ ചുമലിലും അമർത്തിപ്പിടിച്ച് പുറകുവശത്ത് മരത്തടി കൊണ്ട് അടിക്കുകയായിരുന്നു എന്ന് ഫാ. സിൽവിൻ പറഞ്ഞു.

- Advertisement -

“വലിച്ച് മുറിയിൽ കൊണ്ടുവന്ന് പണം ചോദിച്ചായി മർദനം. 30,000 രൂപ സംഘം കൈക്കലാക്കി. വായിൽ തുണി തിരുകി കൂടുതൽ പണം ഉണ്ടോയെന്ന് ചോദിച്ചായി പിന്നെ മർദനം. ലാപ്ടോപ്പ് ഉണ്ടായിരുന്നെങ്കിലും എടുത്തില്ല. ടിവിയും നശിപ്പിച്ചു”.

ഇരുവരുടെയും മുറികളിൽ െെകയും കാലും കെട്ടി വായിൽ തുണി തിരുകിയാണ് നാലോടെ സംഘം മടങ്ങിയത്. ഫാ. സിൽവിൻ മുട്ടുകുത്തി നിന്ന് കട്ടിലിലെ ക്ലാംബിൽ ഉരച്ചാണ് കൈയിലെ കെട്ടഴിച്ചത്. പിന്നീട് ഒച്ചവെച്ചപ്പോൾ സമീപത്തു താമസിക്കുന്ന പൂജാരി വന്ന് മുറി തുറന്നു. തുടർന്ന് പോലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.

കൊച്ചി: ഒഡിഷയിൽ മലയാളി കത്തോലിക്കാ വൈദികർക്കെതിരായ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഒഡിഷ മുഖ്യമന്ത്രിക്ക് കത്തയച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരായി നടക്കുന്ന അക്രമങ്ങളിൽ ഏറ്റവും ഒടുവിലത്തെതാണിത്.

ഇത്തരം അക്രമങ്ങൾ തുടർക്കഥയാകുന്നത് നിർഭാഗ്യകരമാണ്. ക്രൈസ്തവ പുരോഹിതരുടെയും ജീവനക്കാരുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താൻ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

മഞ്ഞുമ്മൽ: വൈദികർക്കു നേരേയുള്ള ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ് ക്രിസ്മസും ഈസ്റ്ററും വരുമ്പോൾ കേരളത്തിലെ വീടുകളിൽ കേക്കുമായി എത്തുന്നതെന്നും ക്രൈസ്തവർ സ്ഥിരമായി ആക്രമിക്കപ്പെടുന്ന സ്ഥലങ്ങളിൽ കോൺഗ്രസ് പ്രതിരോധം തീർക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആക്രമണത്തിന് വിധേയരായ വൈദികരെ മഞ്ഞുമ്മൽ സെയ്ന്റ് ജോസഫ്സ്‌ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവർക്കെതിരേ രാജ്യവ്യാപകമായ അക്രമങ്ങൾ പെരുകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week