പാലക്കാട്: അലനല്ലൂരിൽ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാഴി ചോലാക്കാടൻ വീട്ടിൽ മുഹമ്മദാലിയുടെ മകൻ ആദിലിനെയാണ് (14) വൈകിട്ടോടെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിൽ.
വീട്ടിൽ സഹോദരങ്ങളുമായുള്ള തർക്കം കാരണം അമ്മ വഴക്ക് പറഞ്ഞ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് പോലീസ് പറഞ്ഞു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് പോലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

