മസ്ക്കറ്റ്:ഒമാനിലെ റുസ്താഖ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാൽ (32) കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
കോവിഡ് ബാധിതയായി വെൻ്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യ പ്രവർത്തകർ. മസ്തിഷ്കാഘാതവും വൃക്കകളുടെ പ്രവർത്തനം തകരാറിലാവുകയും ചെയ്തതോടെ ഡയാലിസിസ് ആരംഭിച്ചിരുന്നെങ്കിലും സാച്യുറേഷൻ കുറഞ്ഞത് ആരോഗ്യസ്ഥിതി മോശമാക്കി.കോഴിക്കോട് എകരൂൽ സ്വദേശിയായ റജുലാൽ ആണ് ഭർത്താവ്. ഒരു മകളുണ്ട്.
ഒമാനില്‍ 72 മണിക്കൂറിനിടെ 37 കൊവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2006 പേര്‍ക്കാണ് പുതിയതായി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
വെള്ളി, ശനി ദിവസങ്ങളിലെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്. ഒമാനില്‍ ഇതുവരെ 2,01,350 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,84,647 പേര് രോഗമുക്തരായി. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 92 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്.
ഇതുവരെ 2,120 പേര്‍ക്കാണ് കൊവിഡ് കാരണം ജീവന് നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഇവരടക്കം ആകെ 752 പേര് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 275 പേര് തീവ്രപരിചരണ വിഭാഗങ്ങളിലാണ്
കൊവിഡ് വ്യാപനം വർദ്ധിച്ചതിനേത്തുടർന്ന് രാജ്യത്തെ പ്രധാന നഗരങ്ങളായ മസ്കത്തിലും സലാലയിലും ബസ് സർവിസുകൾ റദ്ദാക്കിയതായി ഒമാൻ ഗതാഗത മന്ത്രാലയം അറിയിച്ചിരുന്നു.ഞായറാഴ്ച മുതൽ പെരുന്നാൾ കാല ലോക്ഡൗൺ അവസാനിക്കുന്ന മേയ് 15വരെയാണ് മുവാസലാത്ത് ബസ് സർവീസുകൾ റദ്ദാക്കിയത്.
നഗരത്തിലെ ബസുകൾക്കുപുറമെ ഇൻറർസിറ്റി സർവിസുകളായ മസ്കത്ത്-റുസ്താഖ്, മസ്കത്ത്-സൂർ, മസ്കത്ത്-സലാല എന്നിവയും റദ്ദാക്കിയതായി അറിയിക്കുകയുണ്ടായി.
മറ്റു റൂട്ടുകളിലേക്കുള്ള ബസ് സമയത്തിൽ മാറ്റം വരുന്നതാണ്. പുതുക്കിയ സമയക്രമം വ്യത്യസ്ത സാമൂഹിക മാധ്യമങ്ങളിലൂടെ മുവാസലാത്ത് പുറത്തുവിടും. വിവരങ്ങളറിയാൻ 24121555, 24121500 എന്നീ നമ്പറുകളിൽ വിളിക്കാമെന്നും അധികൃതർ അറിയിക്കുകയുണ്ടായി. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് വ്യാപാരവിലക്കും രാത്രികാല സഞ്ചാര വിലക്കും ആരംഭിച്ച പശ്ചാത്തലത്തിലാണ് മുവാസലാത്ത് ബസ് സർവിസ് നിർത്തലാക്കുന്നത്.