KeralaNews

കാനഡയില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ നഴ്‌സ് മരിച്ചു

പാലാ: കാനഡയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മലയാളി നഴ്സ് മരിച്ചു. പാലാ കരൂര്‍ മാറിയപുറം ഡോ. അനില്‍ ചാക്കോയുടെ ഭാര്യ ശില്‍പ ബാബു(44) ആണ് മരിച്ചത്.

സംഗീതം പഠിക്കാന്‍ പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ സൗത്ത് സെറിയില്‍ വച്ച് ശില്‍പയെ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശില്‍പ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.

ഭര്‍ത്താവ് അനില്‍ ചാക്കോ കാനഡയില്‍ ഡോക്ടറാണ്. പാലാ ബ്ലൂമൂണ്‍ ഹോട്ടല്‍ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ.അനില്‍. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ് ശില്‍പ. മക്കള്‍: നോഹ, നീവ്. സംസ്‌കാരം പിന്നീട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker