ഡല്‍ഹിയില്‍ മലയാളി വീട്ടമ്മ കൊവിഡ് ബാധിച്ച് മരിച്ചു

കോട്ടയം: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മലയാളി വീട്ടമ്മ മരിച്ചു. പാമ്പാടി പൊത്തന്‍പുറം കുളത്തുങ്കല്‍ സലിയുടെ ഭാര്യ ശോഭന (56) ആണ് മരിച്ചത്. ഡല്‍ഹി ജി.ബി. പന്ദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 18 നായിരുന്നു കൊവിഡ് പോസിറ്റീവായത്.

ദില്‍ഷാദ് ഗാര്‍ഡനില്‍ മകളോടൊപ്പം താമസിച്ചു വരികയായിരുന്നു. ഇത്തിത്താനം മൈലമൂട്ടില്‍ കുടുംബാംഗമാണ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30 ന് പൊത്തന്‍പുറത്തെ വീട്ടുവളപ്പില്‍. മക്കള്‍ ദിവ്യ (നഴ്‌സ്, റോയല്‍ ഹോസ്പിറ്റല്‍, മസ്‌ക്കറ്റ് ) വിദ്യ (നഴ്‌സ്,ജി.ബി പന്ദ് ആശുപത്രി ഡല്‍ഹി) മരുമക്കള്‍: ശ്രീജേഷ് (തിരുവഞ്ചൂര്‍) സുധീഷ് (തൊടുപുഴ).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News