KeralaNews

കോട്ടയം സ്വദേശിയായ എന്‍ജിനീയറും മൂന്നു വയസുകാരന്‍ മകനും അമേരിക്കയില്‍ കടലില്‍ മുങ്ങി മരിച്ചു

കോട്ടയം: മലയാളി എന്‍ജിനീയറും മൂന്നു വയസുകാരനായ മകനും അമേരിക്കയില്‍ കടലില്‍ മുങ്ങി മരിച്ചു. ചങ്ങനാശ്ശേരി ചീരഞ്ചിറ പുരയ്ക്കല്‍ പരേതനായ ബേബി മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന്‍ ജാനേഷ് (37), മകന്‍ ഡാനിയല്‍ (3) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

വൈകിട്ട് ജാനേഷും ഡാനിയലും അപ്പോളോ ബീച്ചില്‍ പോയപ്പോഴാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മറ്റൊരാളും അപകടത്തില്‍പെട്ടതായും സൂചനയുണ്ട്. അപകടം സംബന്ധിച്ച മറ്റു വിവരങ്ങള്‍ നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭ്യമല്ല.

ഐടി എന്‍ജിനീയറായ ജാനേഷ് കുടുംബസമേതം ഫ്‌ളോറിഡയിലെ ടാംപയിലാണ് താമസിക്കുന്നത്. ഭാര്യ അനീറ്റ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് സൂപ്രണ്ടാണ്. 8 മാസം പ്രായമുള്ള സ്റ്റെഫാനും മകനാണ്.

2019 അവസാനമാണ് ഇവര്‍ നാട്ടിലെത്തി മടങ്ങിയത്. ജാനേഷിന്റെ അമ്മ മേരിക്കുട്ടിയും അന്ന് ഇവര്‍ക്കൊപ്പം അമേരിക്കയിലേക്കു വന്നിരുന്നു. പഠനത്തിനായി അമേരിക്കയില്‍ എത്തിയ ജാനേഷ് പിന്നീട് ജോലി ലഭിച്ചതോടെ ഇവിടെ താമസമാക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker