കൊച്ചിയിലെ നിശാപാര്‍ട്ടിയ്ക്ക് ലഹരി എത്തിച്ചത് ബംഗളൂരുവില്‍ നിന്ന്; പിന്നില്‍ മലയാളി

കൊച്ചി: കൊച്ചി നിശാപാര്‍ട്ടി കേസില്‍ എം.ഡി.എം.എ ഉള്‍പ്പെടെ ലഹരി എത്തിച്ചയാളെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചു. ബംഗളൂരു സ്വദേശിയും മലയാളിയുമായ പയസാണ് പിന്നിലെന്നാണ് വിവരം. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

നിശാപാര്‍ട്ടികള്‍ സംഘടിപ്പിച്ച മൂന്ന് ഹോട്ടലുകളിലും എക്‌സൈസ് സംഘമെത്തി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. സംഭവവുമായി ജീവനക്കാര്‍ക്ക് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. പരിശോധന നടത്തിയാണ് ആളുകളെ ഹോട്ടലുകളിലേക്ക് പ്രവേശിപ്പിച്ചതെന്ന് ജീവനക്കാര്‍ മൊഴി നല്‍കി.

മൂന്നിടത്തെയും സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇവ പരിശോധിച്ച് വരുകയാണ്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇവരില്‍നിന്ന് വിവരങ്ങള്‍ തേടും.

ശനിയാഴ്ച രാത്രിയായിരുന്നു കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ കസ്റ്റംസും എക്സൈസും സംയുക്തമായി മിന്നല്‍പരിശോധനയില്‍ ഡിസ്‌ക് ജോക്കി അടക്കം നാലുപേരെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News