24 C
Kottayam
Saturday, November 23, 2024

അയല്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ എത്തിത്തുടങ്ങി,ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധന

Must read

തിരുവനന്തപുരം:കൊവിഡ് ലോക്ക് ഡൗണിനേത്തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ കേരളത്തിലേക്ക് തിരിച്ചെത്തി തുടങ്ങി. നോര്‍ക്ക മുഖേന രജിസ്റ്റര്‍ ചെയ്തവരാണ് തിരിച്ചെത്തുന്നത്. ആറ് അതിര്‍ത്തികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ നിരീക്ഷണത്തിലാക്കും. നാട്ടിലേക്ക് മടങ്ങാനായി അതിര്‍ത്തികളില്‍ പ്രവാസികളുടെ നീണ്ടനിരയാണുള്ളത്. പരിശോധനയ്ക്കായി കളിയിക്കാവിളയില്‍ 12 ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വരുന്നവരെ പരിശോധിക്കാന്‍ തൊട്ടടുത്ത ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് രണ്ട് തൃശൂര്‍ സ്വദേശികള്‍ കളിയിക്കാവിള അതിര്‍ത്തിയില്‍ എത്തിയെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇതുവരെ ഇവര്‍ക്ക് ആരോഗ്യവകുപ്പ് പരിശോധന നടത്തിയിട്ടില്ല. തൃശ്ശൂരില്‍ നിന്ന് വാഹനം എത്തിയാല്‍ മാത്രമേ ഇവര്‍ക്ക് മടങ്ങാനാകു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ സ്വീകരിക്കാന്‍ കാസര്‍കോട് സജ്ജമെന്ന് കളക്ടര്‍ അറിയിച്ചു.വാഹനങ്ങളില്‍ വരുന്നവരെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെ ക്രമീകരിച്ചിട്ടുണ്ട്.രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ടീമിനെ മുഴുവവായി ഐസൊലേറ്റ് ചെയ്യും. പ്രത്യേക ആംബുലന്‍സില്‍ ഇവരെ നാട്ടിലേക്ക് അയക്കുമെന്നും കളക്ടര്‍ പറഞ്ഞു. കാസര്‍കോട് സ്വദേശികളാണെങ്കില്‍ ഇവരെ ജില്ലയില്‍ ഒരുക്കിയിട്ടുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. നൂറ് കൗണ്ടറുകളില്‍ 60 കൗണ്ടറുകള്‍ ഇതിനോടകം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ആരോഗ്യവകുപ്പ്, റന്യു വകുപ്പ്, മോട്ടോര്‍ വെഹിക്കള്‍ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തുണ്ട്. അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് മോട്ടോര്‍ വെഹിക്കള്‍ ഉദ്യോഗസ്ഥരാണ് ടോക്കണ്‍ നല്‍കുന്നത്.

വയനാട് മുത്തങ്ങ അതിര്‍ത്തിയിലൂടെ തിരിച്ചു വരുന്നവരെ പരിശോധിക്കാന്‍ ബോര്‍ഡര്‍ സ്‌ക്രീനിങ് സെന്റര്‍ നിര്‍മാണം ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് റവന്യു പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് നടപടികള്‍ ഏകോപിപ്പിക്കുക. മൈസൂരില്‍ പഠിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള കുട്ടികളും മാതാപിതാക്കളുമാണ് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ആദ്യമെത്തുക. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററില്‍ പ്രവേശിക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മടങ്ങാനായി ജില്ലാ അതിര്‍ത്തി വരെ വാഹന സൗകര്യം ഒരുക്കും. സ്വന്തം വാഹനങ്ങള്‍ ഉള്ളവര്‍ക്ക് അതിലും മടങ്ങാം.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികളെ സ്വീകരിക്കാന്‍ ഇടുക്കി കുമളിയിലെ ഹെല്‍പ് ഡസ്‌കും സജ്ജമായ രോഗലകഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങളും തയ്യാറായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒരു ചായയ്ക്ക് 2,124 രൂപ; മുംബൈ താജ് ഹോട്ടലില്‍ നിന്നും ചായ കുടിച്ച അനുഭവം പങ്കുവെച്ച് യുവാവ്

മുംബൈ: ഇന്ത്യയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നിന്ന് ചായകുടിച്ച അനുഭവം പങ്കുവെക്കുന്ന വീഡിയോ വൈറലാകുന്നു. ഇത്രയും വലിയ ആഡംബര ഹോട്ടലില്‍ നിന്ന് ഒരു കപ്പ് ചായ കുടിക്കാനുള്ള തന്റെ...

സഞ്ജുവിന്റെ വെടിക്കെട്ട്; സയ്യീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

ഹൈദരാബാദ്: സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. സർവീസസിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ ഒമ്പത്...

കോഴിക്കോട് ടെമ്പോ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, പതിനഞ്ചിലേറെ പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിലെ മേലെ കൂമ്പാറയില്‍ ടെമ്പോ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പതിനഞ്ചിലധികം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ രണ്ട്...

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല, എന്ത് വിലകൊടുത്തും താമസക്കാരുടെ അവകാശം സംരക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം...

ഇൻസ്റ്റാഗ്രാമിൽ 5.6 മില്യൺ ഫോളോവേഴ്സ് , തിരഞ്ഞെടുപ്പിൽ ആകെ കിട്ടിയത് 131 വോട്ട്! ഞെട്ടൽ മാറാതെ അജാസ് ഖാൻ

മുംബൈ : ബിഗ് ബോസ് താരവും നടനുമായ അജാസ് ഖാന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി. ഇൻസ്റ്റാഗ്രാമിൽ 5.6 മില്യൺ ഫോളോവേഴ്സ് ഉള്ള നടന് തിരഞ്ഞെടുപ്പിൽ ആകെ കിട്ടിയത് 131 വോട്ടാണ്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.