KeralaNews

അതിഥി തൊഴിലാളികള്‍ക്കും തിരിച്ചടി,കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ക്ക് അനുമതി റദ്ദാക്കി

ആലപ്പുഴ: കേരളത്തില്‍ നിന്ന് ബീഹാറിലേക്ക് അതിഥി തൊഴിലാളികളുമായി പുറപ്പെടാനിരുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കി. ബീഹാര്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. തിരൂര്‍, കോഴിക്കോട് , ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്ന് നാട്ടിലേക്ക് മടങ്ങാനാകില്ലെന്നും വരുംദിവസങ്ങളില്‍ തിരികെ പോകാനാകുമെന്നും ജില്ലാ ഭരണകൂടം അതിഥി തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്. നാലിടങ്ങളില്‍ നിന്ന് നാലായിരത്തോളം അതിഥി തൊഴിലാളികളാണ് ഇന്ന് മടങ്ങാനിരുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നെങ്കിലും ബീഹാര്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ട്രെയിന്‍ റദ്ദാക്കേണ്ട സാഹചര്യമുണ്ടായത്. മെയ് എട്ടിന് മുന്‍പ് ട്രെയിന്‍ സര്‍വീസ് നടത്താനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.

അതേസമയം കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് ഇന്നലെ അതിഥി തൊഴിലാളികളുമായി ട്രെയിനുകള്‍ പുറപ്പെട്ടു. എറണാകുളത്ത് നിന്ന് രണ്ട് ട്രെയിനുകളാണ് ബീഹാറിലേക്ക് യാത്ര തിരിച്ചത്. രണ്ടു ദിവസങ്ങളിലായി 3500 ലേറെ ഇതര സംസ്ഥാന തൊഴിലാളികള്‍ എറണാകുളത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചു. കോഴിക്കോട് നിന്ന് ബിഹാറിലെ കത്തിഹാറിലേക്കാണ് ഒരു ട്രെയിന്‍ യാത്രതിരിച്ചത്. ക്യാംപുകളില്‍ നേരിട്ട് പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ തെരഞ്ഞെടുത്താണ് യാത്രയാക്കിയത്. ഇതിനായി പ്രത്യേക രജിസ്‌ട്രേഷനും ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker