ഒരേദിവസം പിറന്നാളാഘോഷിച്ച് മലയാളത്തിന്റെ പ്രിയ താരദമ്പതികൾ

തിരുവനന്തപുരം: സുരേഷ് കുമാറും മേനകയും ഒരേ ദിവസമാണ് പിറന്നാളാഘോഷിക്കുന്നത്. അച്ഛനും അമ്മയ്ക്കും പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് മക്കളായ രേവതിയും കീർത്തിയും. ”ഹാപ്പി ബർത്ത് ഡേ അച്ഛാ ആൻഡ് അമ്മ. ദമ്പതികൾ ഒന്നിച്ച് പിറന്നാളാഘോഷിക്കുന്നത് അത്യപൂർവമായ സംഭവമാണ്. സ്വർഗത്തിൽ നിന്നും ഒന്നിച്ചവരാണ് നിങ്ങൾ. ആരോഗ്യവും സമൃദ്ധിയുമൊക്കെയായി ഈ പിറന്നാളും സന്തോഷമായിരിക്കട്ടെ” എന്നായിരുന്നു രേവതി കുറിച്ചത്.

അച്ഛനും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ഫോട്ടോയും രേവതി പങ്കിട്ടിരുന്നു. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് ഇവരുടെ ചിത്രത്തിന് താഴെയായി ആശംസകളുമായി എത്തിയത്.

പിറന്നാൾ ആഘോഷിക്കുന്ന വിഡിയോയും ചിത്രങ്ങളും മകൾ കീർത്തി സുരേഷും പങ്കുവയ്ക്കുകയുണ്ടായി. ജീവിതത്തിലെ സന്തോഷവും ദുഃഖവും പിറന്നാളും ഒന്നിച്ചാഘോഷിക്കുന്ന ഏറ്റവും മനോഹരമായ പ്രണയജോഡികൾ എന്നായിരുന്നു അച്ഛനെയും അമ്മയെയും കുറിച്ച് കീർത്തി പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News