1.6 ലക്ഷം രൂപയുടെ ലെഹങ്കയില്‍ തിളങ്ങി മാളവിക മോഹനന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
കൊച്ചി:പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനന്‍. നടിയും മോഡലുമായ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാളവികയ്ക്ക് നിരവധി ആരാധകരുമുണ്ട്.
ഇപ്പോഴിതാ മാളവികയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് മാളവിക ധരിച്ചിരിക്കുന്നത്. ലേസ് എംബ്രോയ്ഡറി വര്‍ക്കുകളാണ് ലെഹങ്കയുടെ പ്രത്യേകത. മനോഹരമായ നെക്ലൈനോടു കൂടിയ ചോളിയിലും എംബ്രോയ്ഡറി നിറയുന്നു.
ഷീര്‍ ദുപ്പട്ടയാണ് താരം പെയര്‍ ചെയ്തത്. ടൊരാനി ഡിസൈന്‍സിന്റേതാണ് ഈ ലെഹങ്ക. 1.6 ലക്ഷം രൂപയാണ് ഈ ലെഹങ്കയുടെ വില. പേള്‍ ചോക്കറാണ് ഇതിനൊപ്പം താരം അണിഞ്ഞത്. മാളവിക തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ഇതിനു മുമ്പും വ്യത്യമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മാളവിക എത്തിയിരുന്നു. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയതും.