28.4 C
Kottayam
Saturday, June 6, 2026

‘മോശം കമന്റുകൾ നിരോധിക്കുന്നതിൽ മുഖ്യമന്ത്രി ഇടപെടണം’ഗായത്രിയ്ക്ക് പിന്തുണയുമായി മാളവിക മേനോൻ

Must read

കൊച്ചി:കുട്ടിത്താരമായി എത്തി ആരാധകരുടെ മനംകവർന്ന താരമാണ് മാളിക മേനോൻ. സോഷ്യൽ മീ‍‍ഡിയയിൽ ആക്റ്റീവായ താരം തന്റെ മനോഹര ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. 2012 ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ 916 എന്ന ചിത്രത്തിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തും മാളവിക ചുവട് ഉറപ്പിച്ചിട്ടുണ്ട്.

തെലുങ്ക്, തമിഴ് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.സോഷ്യൽ മീ‍‍ഡിയയിൽ ആക്റ്റീവായ താരം തന്റെ മനോഹര ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാളവിക മേനോന്‍. 2012 ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ 916 എന്ന ചിത്രത്തിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തും മാളവിക ചുവട് ഉറപ്പിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.

- Advertisement -

2022 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്ലെല്ലാം മാളവികയും ഭാഗമായിരുന്നു. മോഹന്‍ലാല്‍ ചിത്രമായ ആറാട്ടില്‍ ഒരു പ്രധാന വേഷത്തില്‍ നടി എത്തിയിരുന്നു. മമ്മൂട്ടി ചിത്രമായ സിബിഐ 5 , പുഴു, സുരേഷ് ഗോപി – ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങിയ പാപ്പൻ തുടങ്ങിയ ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.

- Advertisement -

സോഷ്യല്‍ മീഡിയയിലും സജീവമാണ് മാളവിക. സിനിമ വിശേഷങ്ങളും റീലുകളും ഫോട്ടോഷൂട്ടുമെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. മാളവികയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലാവാറുമുണ്ട്. എന്നാൽ ചിത്രങ്ങൾ വൈറലാകുന്നതിനൊപ്പം ചില മോശം കമന്റുകളും താരത്തിന് നേരെ ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ ഇടപെടലുകളെ കുറിച്ചും സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകൾ നേരിടുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് മാളവിക. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

- Advertisement -

മറ്റു താരങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ പ്ലാൻഡ് ആയി ഒന്നും ചെയ്യുന്ന ആളല്ല താനെന്നാണ് മാളവിക പറയുന്നത്. തനിക്ക് കഴിയുന്ന പോലെ തോന്നുന്ന സമയത്ത് ചെയ്യുന്നതാണ് റീലുകളൊക്കെ. ഫോട്ടോ എടുക്കാനോ ഇടാനോ തോന്നാത്ത സമയങ്ങളുണ്ട്. അങ്ങനെയുള്ളപ്പോൾ എടുക്കില്ല. അതുപോലെ തന്നെയാണ് അത് പോസ്റ്റ് ചെയ്യുന്ന കാര്യവും. അക്കൗണ്ട് താൻ തന്നെയാണ് നോക്കുന്നതെന്നും മാളവിക പറഞ്ഞു.

ചില കമന്റുകൾക്ക് മറുപടി കൊടുത്തില്ലെങ്കിൽ ശരിയാവില്ല അതുകൊണ്ടാണ് മറുപടി നൽകുന്നത് എന്ന് അവതാരകന്റെ ചോദ്യത്തിന് മറുപടിയായി താരം പറയുന്നുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിലെ ട്രോളുകളും മോശം കമന്റുകൾ നിരോധിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്ന നടി ഗായത്രി സുരേഷിന്റെ ആവശ്യത്തെ മാളവികയും പിന്തുണയ്ക്കുകയാണ് അഭിമുഖത്തിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week