മലപ്പുറം: മദ്യപിച്ച് ബാറില്‍നിന്ന് ഇറങ്ങിവരുന്നവര്‍ക്കെതിരേ പട്രോളിങിന്റെ ഭാഗമായി നടപടിയെടുക്കരുത് എന്ന വിചിത്ര ഉത്തരവ് പിന്‍വലിച്ച് പോലീസ്. മലപ്പുറം എസ്.പി. എസ്.എച്ച്.ഒമാര്‍ക്ക് നല്‍കിയ ഉത്തരവാണ് പിന്‍വലിച്ചത്. ഉത്തരവ് തയ്യാറാക്കിയവര്‍ക്ക് പിഴവ് സംഭവിച്ചു എന്നാണ് വിശദീകരണം.
പോലീസ് വാഹന പരിശോധനയും പട്രോളിങും നടത്തുന്ന സമയങ്ങളില്‍ അംഗീകൃത ബാറുകളുടെ ഉള്ളില്‍ നിന്നോ അവയുടെ അധികാരപരിധിയില്‍ നിന്നോ മദ്യപിച്ച് ഇറങ്ങുന്ന വ്യക്തികളെ പിടികൂടരുത് എന്നായിരുന്നു ഉത്തരവിലെ നിര്‍ദ്ദേശം.
വെള്ളിയാഴ്ചയാണ് പോലീസ് ഈ വിചിത്ര ഉത്തരവ് പുറത്തിറക്കിയത്. വിവാദമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ഉത്തരവ് പിന്‍വലിച്ചുകൊണ്ട് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.പി. എസ്. ശശിധരന്‍ മറ്റൊരു ഉത്തരവ് പുറത്തിറക്കുകയായിരുന്നു.