FeaturedKeralaNews

കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു

മലപ്പുറം:കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു അതു.ജില്ലയ്ക്കെതിരെ വിദ്വേഷ പരാമർശം നടത്തി എന്ന പരാതിയിലാണ് കേസ്.മത വിദ്വേഷം ഉയർത്തുന്ന രീതിയിലാണ് മേനക ഗാന്ധിയുടെ പരാമർശം എന്ന് ചൂണ്ടിക്കാട്ടി 6 പരാതികൾ ലഭിച്ചതായി മലപ്പുറം ജില്ലാ പോലീസ് മേധാവി സ്വീകരിച്ചു.എല്ലാ പരാതികളും ഒരേ സ്വഭാവമുള്ളതിനാൽ ഒറ്റ എഫ്.ഐ.ആർ ആവും ഇടുക എന്ന് പോലീസ് അറിയിച്ചു. ഐ.പി.സി 153 കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പാലക്കാട് സൈലൻറ് വാലിയിൽ ഗർഭിണിയായ കാട്ടാന ദുരൂഹസാഹചര്യത്തിൽ ചെരിഞ്ഞതുമായി ബന്ധപ്പെട്ടാണ് മലപ്പുറം ജില്ല ക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയത്.പരാമർശങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികളും നിവേദനങ്ങളും കേന്ദ്രമന്ത്രി നൽകിയെങ്കിലും നേരത്തെ പറഞ്ഞ വാക്കുകൾ പിൻവലിക്കാൻ മന്ത്രി തയ്യാറാകാത്ത സാഹചര്യത്തിൽ ആണ് പരാതി നൽകിയതെന്ന് പരാതിക്കാർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker