മലപ്പുറം,ഇടുക്കി,തൃശൂര്‍: കൊവിഡ് രോഗികള്‍
മലപ്പുറം: ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ ആര്‍ക്കും രോഗബാധയുണ്ടായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എട്ട് പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ ഏഴ് പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്ന് പേര്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. ഇവര്‍ക്ക് പുറമെ ഇന്നലെ രോഗബാധ സ്ഥിരീകരിച്ച ഒരു പാലക്കാട് സ്വദേശിയും ഒരു തൃശൂര്‍ സ്വദേശിയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഏഴ് പേര്‍ കൂടി രോഗമുക്തരായി
കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസോലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന ഏഴ് പേര്‍ കൂടി ഇന്നലെ (ജൂണ്‍ 24) രോഗമുക്തരായി. ആലങ്കോട് സ്വദേശി 36 വയസുകാരന്‍, കാലടി പൊല്‍പ്പാക്കര സ്വദേശി 23 വയസുകാരന്‍, പുളിക്കല്‍ ഒളവട്ടൂര്‍ സ്വദേശി 54 വയസുകാരന്‍, കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശിനി 56 വയസുകാരി, കൊണ്ടോട്ടി സ്വദേശിനിയായ 19 ദിവസം പ്രായമായ പെണ്‍കുഞ്ഞ്, കരുവാരകുണ്ട് ഇരിങ്ങാട്ടിരി സ്വദേശി 30 വയസുകാരന്‍, മാറഞ്ചേരി സ്വദേശിനി 43 വയസുകാരി എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ .സക്കീന അറിയിച്ചു.
തൃശൂർ
തൃശൂർ: ജില്ലയിൽ ബുധനാഴ്ച ഇന്ന് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമബംഗാളിൽനിന്ന് ജൂൺ 15ന് തൃശൂരിലെത്തിയ 12 തൊഴിലാളികൾക്കും (43 വയസ്സ്, 20 വയസ്സ്, 40 വയസ്സ്, 45 വയസ്സ്, 34 വയസ്സ്, 48 വയസ്സ്, 40 വയസ്സ്, 20 വയസ്സ്, 32 വയസ്സ്, 36 വയസ്സ്, 25 വയസ്സ്, 33 വയസ്സ്) ഇവർക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചിരുന്ന വരന്തരപ്പിളളി സ്വദേശിക്ക് (36 വയസ്സ്) സമ്പർക്കത്തിലൂടെയും കോവിഡ് സ്ഥിരീകരിച്ചു. മറ്റൊരാൾ ജൂൺ 21 ന് ബംഗളൂരുവിൽനിന്ന് വന്ന കരൂപ്പടന്ന സ്വദേശി (36 വയസ്സ്)യാണ്. ഇയാൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 127 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 7 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 15471 പേരും ആശുപത്രികളിൽ 149 പേരും ഉൾപ്പെടെ ആകെ 15620 പേരാണ് നിരീക്ഷണത്തിലുളളത്. ബുധനാഴ്ച (ജൂൺ 24) നിരീക്ഷണത്തിന്റെ ഭാഗമായി 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് പോസിറ്റീവായ 12 പശ്ചിമ ബംഗാൾ സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചത് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ ഇരിക്കെ. പരിയാരം കുന്നംകുഴി മുതൽ ചാലക്കുടി വരെയുളള ട്രാൻസ്ഗ്രിഡ് പവർലൈൻ അടിയന്തിര പ്രവൃത്തിക്കായി ജൂൺ 15 ന് എൽ ആൻഡ് ടി കമ്പനി പ്രത്യേക ബസിൽ പശ്ചിമ ബംഗാളിൽ നിന്ന് കൊണ്ടുവന്ന 35 തൊഴിലാളികളിൽപെട്ടവരാണിവർ. ഇവരിൽ അഞ്ച് പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചു. ഇവരെല്ലാവരും വന്നതുമുതൽ ചാലക്കുടിയിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ ആയിരുന്നു. ഇവരാരും പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുകയോ ജോലിയിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല. പൊതുസ്ഥലത്ത് ജോലി ചെയ്യേണ്ടതിനാൽ കെഎസ്ഇബി നിർദ്ദേശപ്രകാരമാണ് തൊഴിലാളികൾക്ക് കോവിഡ് ടെസ്റ്റ് നടത്തിയത്. ശേഷിച്ച 18 പേർ നിലവിൽ ഇൻസ്റ്റിറ്റിയൂഷേണൽ ക്വാറന്റൈനിൽ തുടരുകയാണ്. ഇവർക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചു നൽകിയ വരന്തരപ്പിളളി സ്വദേശിയായ 38 കാരന് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടുക്കി
ഇടുക്കി:ജില്ലയില്‍ ഇന്ന് 6 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
1. ജൂണ്‍ 7ന് ഡല്‍ഹിയില്‍ നിന്നെത്തിയ പൈനാവ് സ്വദേശിനി (27). ഭര്‍ത്താവിനോടൊപ്പം പൈനാവ് കെ.വി ക്വാര്‍ട്ടേഴ്സിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
2.ജൂണ്‍ 10ന് ചെന്നൈയില്‍ നിന്നെത്തിയ മണിയാറംകുടി സ്വദേശിനി (44). ഭര്‍ത്താവിനും മകനോടുമൊപ്പം വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
3.ജൂണ്‍ 9 ന് തമിഴ്നാട് കാഞ്ചിപുരത്ത് നിന്നുമെത്തിയ മൂലമറ്റം സ്വദേശി (26). കാഞ്ചിപുരത്ത് നിന്ന് കൊച്ചിക്ക് ബസിനും അവിടെ നിന്നും ടാക്സിയില്‍ മൂലമറ്റത്തെ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
4.ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നുമെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി (57). കൊച്ചിയില്‍ നിന്നും തൊടുപുഴ വരെ കെഎസ്ആര്‍ടിസിക്കും അവിടെ നിന്ന് വണ്ടിപ്പെരിയാറിന് ടാക്സിയില്‍ ജൂണ്‍ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയോടൊപ്പം വണ്ടിപ്പെരിയാറിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
5 & 6. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നുമെത്തിയ 35 വയസ്സുകാരായ കരുണാപുരം സ്വദേശികള്‍. കൊച്ചിയില്‍ നിന്നും ടാക്സിയില്‍ രാജാക്കാടെത്തി സ്വകാര്യ സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്നു. ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.