KeralaNews

കോട്ടയം,പാലക്കാട്,കൊല്ലം: കൊവിഡ് രോഗികള്‍

കോട്ടയം: ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ 97 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 33 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 30 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 30 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും നാലു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്.

ഇതുവരെ രോഗമുക്തരായ 79 പേര്‍ ഉള്‍പ്പെടെ 176 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്.
മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച കോട്ടയം ആറുമാനൂര്‍ സ്വദേശിനി (29), കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനി (34), ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 11ന് രോഗം സ്ഥിരീകരിച്ച വെള്ളാവൂര്‍ സ്വദേശിനി (34) എന്നിവരാണ് രോഗം ഭേദമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയത്.

പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ ഡല്‍ഹിയില്‍നിന്നും ഒരാള്‍ മുംബൈയില്‍നിന്നും രണ്ടു പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ഇവര്‍ ആറു പേരും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഏഴാമത്തെയാള്‍ക്ക് തിമിര ശസ്ത്രക്രിയയ്ക്കു മുന്‍പായി നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവര്‍
——–

1. ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ 15 ന് എത്തിയ രാമപുരം സ്വദേശി (37). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

2. കുവൈറ്റില്‍ ജൂണ്‍ 19 ന് എത്തിയ തൃക്കൊടിത്താനം സ്വദേശി (50) രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

3. മുംബൈയില്‍നിന്ന് നിന്ന് ജൂണ്‍ ആറിന് എത്തിയ തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി (12). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

4. റിയാദില്‍നിന്ന് ജൂണ്‍ 10 ന് എത്തിയ പാമ്പാടി സ്വദേശി (52). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

5. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ എട്ടിന് എത്തിയ കല്ലറ സ്വദേശി (42). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

6. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 13 ന് എത്തിയ മറവന്തുരുത്ത് സ്വദേശിനി(65). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

7. പള്ളിക്കത്തോട് സ്വദേശി (70). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. എറണാകുളത്തെ ആശുപത്രിയില്‍ സെപ്റ്റംബറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കോട്ടയത്തെ ആശുപത്രിയില്‍ തുടര്‍ ചികിത്സ നടത്തിയിരുന്നു. തിമിര ശസ്ത്രക്രിയയ്ക്കു മുന്‍പായി നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സന്പര്‍ക്ക പശ്ചാത്തലം പരിശോധിച്ചുവരികയാണ്.

പാലക്കാട്: ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.17 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ച ഒരു കേസുമുണ്ട്. ഇന്ന് ജില്ലയില്‍ ആരും രോഗമുക്തി നേടിയിട്ടില്ല.

രോഗം സ്ഥിരീകരിച്ചത് ഇവര്‍ക്കാണ്

P 254 കരുനാഗപ്പളളി പടനായര്‍കുളങ്ങര സ്വദേശിയായ 44 വയസുളള പുരുഷന്‍. ജൂണ്‍ 22 ന് സൗദി അറേബ്യയില്‍ നിന്നും SV 3774 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നമ്പര്‍ 41 C) കൊച്ചിയിലും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 255 പന്മന സ്വദേശിയായ 36 വയസുള്ള പുരുഷന്‍. ജൂണ്‍ 22 ന് സൗദി അറേബ്യയില്‍ നിന്നും SV 3774 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നമ്പര്‍ 57 C) കൊച്ചിയിലും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവപരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 256 പനയം പെരുമണ്‍ സ്വദേശിയായ 50 വയസുളള പുരുഷന്‍. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6 E 9488 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നമ്പര്‍ 14 B) കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 257 ആവണീശ്വരം കുന്നിക്കോട് സ്വദേശിയായ 32 വയസുളള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6E 9488 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നമ്പര്‍ 29 C) കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 258 പരവൂര്‍ നെടുങ്ങോലം സ്വദേശിനിയായ 20 വയസുളള യുവതി. ജൂണ്‍ 13 ന് തജികിസ്ഥാനില്‍ നിന്നും സോമോണ്‍ എയര്‍ ഫ്‌ലൈറ്റ് SW 7109 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നമ്പര്‍ 21 D) കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 259 തേവലക്കര അരിനല്ലൂര്‍ സ്വദേശിനിയായ 42 വയസുളള സ്ത്രീ. ഫെബ്രുവരി 25 ന് ദുബായില്‍ നിന്നും A1 534 നമ്പര്‍ ഫ്‌ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി. 28 ദിവസത്തെ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയിരുന്നു. കോവിഡ് 19 ന് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 260 തേവലക്കര അരിനല്ലൂര്‍ സ്വദേശിയായ 32 വയസുളള യുവാവ്. ജൂണ്‍ 18 ന് കുവൈറ്റില്‍ നിന്നും KU 1351 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 43 A) കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു.സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 261 കരുനാഗപ്പളളി തഴവ സ്വദേശിയായ 36 വയസുളള യുവാവ്. ജൂണ്‍ 18 ന് കുവൈറ്റില്‍ നിന്നും KU 1351 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 44 A) കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 262 കൊറ്റങ്കര ആലുംമൂട് സ്വദേശിയായ 35 വയസുളള യുവാവ്. മെയ് 26 ന് അബുദാബിയില്‍ നിന്നും A1-1538 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 1 A) തിരുവനന്തപുരത്തും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി. ആദ്യ 10 ദിവസം സ്ഥാപനനിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിലും ആയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു .

P 263 തൃക്കോവില്‍വട്ടം പഞ്ചായത്ത് കരിക്കോട് സ്വദേശിയായ 24 വയസുളള യുവാവ്. ജൂണ്‍ 19 ന് അബുദാബിയില്‍ നിന്നും G9 – 408 എയര്‍ അറേബ്യ നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 10 C) കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 264 കൊല്ലം കുരീപ്പുഴ സ്വദേശിയായ 53 വയസുളള പുരുഷന്‍. ജൂണ്‍ 13 ന് സൗദി അറേബ്യയില്‍ നിന്നും A1 – 1940 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 81 G) തിരുവനന്തപുരത്തും അവിടെ നിന്നും എയര്‍പോര്‍ട്ട് ടാക്‌സിയില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു .

P 265 മയ്യനാട് പുല്ലിച്ചിറ സ്വദേശിയായ 33 വയസുളള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6E – 9488 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 8 C) കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 266 മയ്യനാട് പുല്ലിച്ചിറ സ്വദേശിനിയായ 51 വയസുളള സ്ത്രീ. P 265 ന്റെ പ്രൈമറി കോണ്‍ടാക്ട് ആണ്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 267 ശൂരനാട് നോര്‍ത്ത് പടിഞ്ഞാറ്റേമുറി സ്വദേശിയായ 34 വയസുളള യുവാവ്. ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും J91 – 405 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 24 D) കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 268 കൊല്ലം ശക്തികുളങ്ങര സ്വദേശിയായ 59 വയസുളള പുരുഷന്‍. ജൂണ്‍ 19 ന് റിയാദില്‍ നിന്നും സ്‌പൈസ് ജെറ്റ് – 9126 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 13 E) കൊച്ചിയിലും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 269 അലയമണ്‍ കോടന്നൂര്‍ സ്വദേശിയായ 47 വയസുളള പുരുഷന്‍. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും 6E – 9324 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 16 B) കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 270 ചവറ സ്വദേശിയായ 35 വയസുളള യുവാവ്. ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും
GO AIR 17092 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 13 E) കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 271 കരീപ്ര തൃപ്പലഴികം സ്വദേശിയായ 22 വയസുളള യുവാവ്. ജൂണ്‍ 13 ന് താജികിസ്ഥാനില്‍ നിന്നും സോമോണ്‍ എയര്‍ ഫ്‌ലൈറ്റ് SW – 7109 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 32 D) കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

.

പാലക്കാട്

പാലക്കാട് ജില്ലയില്‍ ഇന്ന് 16പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.ഇതില്‍ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ജില്ലയില്‍ ഒരാള്‍ക്ക് രോഗമുക്തിയുള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചത് ഇവര്‍ക്കാണ്

*കുവൈത്ത്-7*
മുതുതല പെരുമുടിയൂര്‍ സ്വദേശി (48 പുരുഷന്‍),

കാരാകുറുശ്ശി സ്വദേശി (25 പുരുഷന്‍),

ജൂണ്‍ 20ന് വന്ന വിളയൂര്‍ സ്വദേശി(38 പുരുഷന്‍). ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ചിറ്റൂര്‍ നരങ്കുഴി സ്വദേശി (28 പുരുഷന്‍),

പുതുക്കോട് (38 പുരുഷന്‍),

കൊപ്പം കുരുത്തികുണ്ട് സ്വദേശി(44 പുരുഷന്‍),

വിളയൂര്‍ കരിങ്ങനാട് സ്വദേശി (42 പുരുഷന്‍)

*അബുദാബി-4*
മണ്ണാര്‍ക്കാട് പെരുമ്പടാരി സ്വദേശി(26 പുരുഷന്‍),

പട്ടാമ്പി ശങ്കരമംഗലം സ്വദേശി (30 പുരുഷന്‍),

കൊപ്പം കീഴ്മുറി സ്വദേശി(54 പുരുഷന്‍),

കുലുക്കല്ലൂര്‍ മുളയങ്കാവ് സ്വദേശി (48 പുരുഷന്‍)

*ദുബായ്-1*
കൊപ്പം കീഴ്മുറി സ്വദേശി(30 പുരുഷന്‍)

*സൗദി-3*
തിരുവേഗപ്പുറ കൈപ്പുറം സ്വദേശി (28 പുരുഷന്‍),

റിയാദില്‍ നിന്ന് ജൂണ്‍ പതിനൊന്നിന് വന്ന തെങ്കര ആനമൂളി സ്വദേശിയായ ഗര്‍ഭിണി (21),

ജിദ്ദയില്‍ നിന്ന് വന്ന തച്ചനാട്ടുകര സ്വദേശി (38 പുരുഷന്‍)

*ഒമാന്‍-1*
കൊപ്പം മണ്ണേങ്ങോട് സ്വദേശി(47 പുരുഷന്‍)

ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 195 ആയി. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ അഞ്ച്(ഇന്ന് സ്ഥിരീകരിച്ചത് ഉള്‍പ്പെടെ) പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മൂന്ന്‌പേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker