മലപ്പുറം സ്ഫോടകവസ്തു വേട്ട: കേസ് ഏറ്റെടുത്ത് എൻ.ഐ.എ; കേരളത്തിൽ വ്യാപക റെയ്ഡ്, ഒളിവിലുള്ള പ്രതികളുടെ വീടുകളിലും പരിശോധന

കോഴിക്കോട്: മലപ്പുറം തിരൂരങ്ങാടിയില്‍ ലോറിയില്‍ കടത്തിയ വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തതിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ റെയ്ഡ്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് കൊച്ചി എന്‍.ഐ.എ യൂണിറ്റിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഒരേസമയം പരിശോധന ആരംഭിച്ചത്. കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീടുകളിലടക്കമാണ് പരിശോധന നടക്കുന്നത്.

എരഞ്ഞിമാവ് സ്വദേശി ഹാരിസിന്റെ വീട്ടിലും സ്ഥാപനത്തിലുമാണ് പരിശോധന. തിരൂരങ്ങാടിയിലെ ഗോഡൗണിലും ലോറി ഉടമയുടെ ഭാര്യവീട്ടിലും കോഴിക്കോട് മുക്കത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിലും പരിശോധന നടത്തി. ചിറ്റാരിക്കാല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കടുമേനി സ്വദേശി സജിയുടെ വീട്ടിലും ക്വാറിയിലും പരിശോധന നടത്തുന്നുണ്ട്. കണ്ണൂര്‍ ചെറുപുഴ ചുണ്ടയില്‍ അനില്‍കുമാറിന്റെ വീട്ടിലും റെയ്ഡ് നടത്തി.

ഫെബ്രുവരി 7 നാണ് ചെമ്മാട്- കോഴിക്കോട് റോഡിലെ ഫര്‍ഹ ഹോളോ ബ്രിക്‌സ് കമ്പനിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ലോറിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. 448 പെട്ടികളിലായി ഒളിപ്പിച്ച 89,600 ജെലാറ്റിന്‍ സ്റ്റിക്കുകളും 10,500 നോണ്‍ ഇലക്ട്രിക് ഷോക്ക് ട്യൂബ് ഡിറ്റണേറ്ററുകളുമാണ് അന്ന് പിടിച്ചെടുത്തത്. കര്‍ണാടകയിലെ ബിജാപൂരില്‍ നിന്നാണ് ഇവ എത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അനധികൃത ക്വാറിക്ക് വേണ്ടി എത്തിയതാണ് ഇവ എന്നാണ് പൊലീസിനറെ പ്രാഥമിക കണ്ടെത്തല്‍. വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചതിന് പിന്നില്‍ മറ്റ് അട്ടിമറി നീക്കങ്ങളുണ്ടോ എന്ന് കണ്ടെത്താനാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ ശ്രമം.

തിരൂരങ്ങാടിക്കടുത്ത് ചെമ്മാട് വെച്ച് ഉള്ളി കയറ്റിവന്ന ലോറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്ന ജലാറ്റിന്‍ സ്റ്റിക്കുകളും (448 ബോക്‌സുകളില്‍), നോണ്‍-ഇലക്ട്രിക് ഷോക്ക് ട്യൂബ് ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഒരു ഇഷ്ടിക നിര്‍മ്മാണ യൂണിറ്റില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ലോറിയില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. മലപ്പുറം തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്മാട്-കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ഹ ഹോളോ ബ്രിക്‌സ് കമ്പനിക്കുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടുന്നത്.

കര്‍ണാടകയിലെ ബിജാപൂരില്‍ നിന്നാണ് ഇവ കേരളത്തിലേക്ക് എത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അനധികൃത ക്വാറികള്‍ക്ക് വേണ്ടിയാണ് ഇവ കൊണ്ടുവന്നതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും, മുഖ്യപ്രതികളിലേക്ക് എത്താനോ കൃത്യമായ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനോ പൊലീസിന് സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് മേയ് രണ്ടാം വാരത്തോടെ കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നത്.

കേസിലെ ആകെ ഏഴ് പ്രതികളില്‍ ഒന്നാം പ്രതിയായ കോഴിക്കോട് മുക്കം എരഞ്ഞിമാവ് സ്വദേശി ഹാരിസിന്റെ വീട്ടിലും ഇയാളുടെ ഉടമസ്ഥതയിലുള്ള ‘എക്‌സലന്റ് ബ്രിക്‌സ്’ എന്ന സ്ഥാപനത്തിലുമാണ് കോഴിക്കോട് ജില്ലയില്‍ പ്രധാനമായും പരിശോധന നടക്കുന്നത്. തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതു മുതല്‍ ഒളിവില്‍ കഴിയുന്ന ഹാരിസിനെ ഇതുവരെ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മലപ്പുറത്ത് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയ ഗോഡൗണിലും ലോറി ഉടമയുടെ ഭാര്യവീട്ടിലുമാണ് റെയ്ഡ് നടന്നത്. ഹാരിസിന്റെ നിര്‍ദേശപ്രകാരം മുക്കം സ്വദേശിയുടെ ക്വാറിയിലേക്കാണ് ഈ സ്‌ഫോടകവസ്തുക്കള്‍ എത്തിക്കാന്‍ ശ്രമിച്ചതെന്നാണ് എന്‍.ഐ.എയ്ക്ക് ലഭിക്കുന്ന സൂചന.

കേസിലെ മൂന്നാം പ്രതിയും നിലവില്‍ അറസ്റ്റിലാവുകയും ചെയ്ത കാസര്‍കോട് സ്വദേശി മുഹമ്മദ് സലിമിന്റെ വീട്ടിലും എന്‍.ഐ.എ സംഘം വിശദമായ പരിശോധന നടത്തി. ഇതിന് പുറമെ കാസര്‍കോട് ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടുമേനി സ്വദേശിയും മുന്‍പ് കരിങ്കല്‍ ക്വാറി നടത്തിപ്പുകാരനുമായിരുന്ന സജിയുടെ വീട്ടിലും ഇയാളുടെ ക്വാറിയിലുമാണ് പരിശോധന നടക്കുന്നത്.

കണ്ണൂര്‍ ചെറുപുഴ ചുണ്ടയിലെ അനില്‍കുമാറിന്റെ വീട്ടിലും എന്‍.ഐ.എ സംഘം പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടത്തി. പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളുടെ ഉറവിടം, സാമ്പത്തിക സ്രോതസ്സ്, ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് ലഭിക്കുന്ന ബാഹ്യസഹായങ്ങള്‍ എന്നിവയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും രേഖകളും റെയ്ഡിലൂടെ കണ്ടെത്താനാണ് എന്‍.ഐ.എയുടെ നീക്കം.

Following the National Investigation Agency (NIA) taking over the case of the massive explosives seizure from a truck in Tirurangadi, Malappuram, the agency launched simultaneous raids across Kozhikode, Malappuram, Kannur, and Kasaragod districts. The Kochi NIA unit began the search at 5 AM at the residences and business firms of the accused. Raids were conducted at the house of the prime accused, Harris, in Mukkam, who has been absconding since the seizure of 89,600 gelatin sticks and 10,500 detonators on February 7. Searches also targeted the premises of third accused Muhammed Salim and quarry owners Saji and Anilkumar. The NIA is probing potential sabotage angles and financial sources behind the smuggling from Bijapur, Karnataka.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News