മലപ്പുറം ജില്ലാ കളക്ടര്‍ ക്വാറന്റൈനില്‍

മലപ്പുറം: മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ക്വാറന്റൈനില്‍. കരിപ്പൂരിലുണ്ടായ ദുരന്ത സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായതിന് പിന്നാലെയാണ് ജില്ലാ കളക്ടറെ നിരീക്ഷണത്തിലാക്കിയത്.

രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായ 42 പോലീസ് ഉദ്യോഗസ്ഥരും 72 അഗ്നിശമന സേനാ ഉദ്യോഗസ്ഥരും ക്വാറന്റൈനിലാണ്. മലപ്പുറം ജില്ലയിലെ ആറ് എസ്എച്ച്ഒമാര്‍ ഉള്‍പ്പടെ 38 പേരും നിരീക്ഷണത്തില്‍ പോയി. കോഴിക്കോട് ജില്ലയില്‍ നിന്നും 28 ഉം തൃശൂരില്‍ നിന്നും ആറ് അഗ്നിശമന സേനാ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.

കരിപ്പൂര്‍ വിമാന ദുരന്തമുണ്ടാകുന്നത് ഓഗസ്റ്റ് ഏഴിനാണ്. 18 പേരാണ് ദുരന്തത്തില്‍ മരിച്ചത്. നിരവധി പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം കരിപ്പൂരിലെത്തിയത്. അപകടത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തിനെത്തിയ പ്രദേശവാസികളോടെല്ലാം ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി ഉത്തരവിട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News