25.5 C
Kottayam
Friday, June 5, 2026

കന്യകാത്വം നഷ്ടമായതെപ്പോള്‍? മകനോട് നടി മലൈകയുടെ ചോദ്യം,പറയാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഉത്തരം;വിമര്‍ശനം

Must read

മുംബൈ:ബോളിവുഡിന്റെ ഇഷ്ടതാരമാണ് മലൈക അറോറ. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനെയാണ് മലൈക ആദ്യം വിവാഹം ചെയ്തത്. ഇവർക്ക് അർഹാൻ ഖാൻ എന്നൊരു മകനുണ്ട്. അർഹാസിന്റെ പുതിയ പോഡ്കാസ്റ്റ് ഷോ ‘ഡംപ് ബിരിയാണി’യിൽ മലൈക കഴിഞ്ഞ ദിവസം അതിഥിയായെത്തിയിരുന്നു. ഷോയിൽ നിന്നുള്ള വിശേഷങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

‘താൻ അച്ഛനെ പോലെയാണോ?’ എന്നാണ് മലൈകയോട് മകന്‍ ചോദിച്ചത്. ‘നിന്റെ പെരുമാറ്റ രീതികളെല്ലാം നിന്റെ അച്ഛനെപ്പോലെയാണ്. നിങ്ങള്‍ രണ്ടുപേരും തമ്മില്‍ വളരെയധികം സാമ്യമുണ്ട്. ഒട്ടും ആകര്‍ഷണീയമല്ലാത്ത പെരുമാറ്റം. പക്ഷേ, നിനക്കും നിന്റെ അച്ഛനും സമാന സ്വഭാവമാണ്. ചില കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ രണ്ടുപേര്‍ക്കും കൃത്യമായ ധാരണയുണ്ട്. അതേസമയം അര്‍ബാസിനെപ്പോലെ നീയും തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത വ്യക്തിയാണ്. അതെനിക്ക് ഇഷ്ടമില്ലാത്ത സ്വഭാവമാണ്.

നിന്റെ ഷര്‍ട്ടിന്റെ നിറം, ഏത് ഭക്ഷണമാണ് കഴിക്കേണ്ടത്, ഏത് സമയത്താണ് എഴുന്നേല്‍ക്കണ്ടത് തുടങ്ങിയ കാര്യങ്ങളില്‍പോലും തീരുമാനമെടുക്കാന്‍ കഴിയുന്നില്ല’. മലൈക പറഞ്ഞു. എന്നാൽ മകന്റെ വെർജിനിറ്റിയെ പറ്റി അമ്മ തന്നെ ചോദ്യം ചോദിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ വിമർശനത്തിനും ഇടയായി. ഒരമ്മ ചോദിക്കേണ്ട ചോദ്യമാണോ ഇത്, വല്ലാത്ത അവസ്ഥ എന്നെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്.

കൂടാതെ മകന്റെ വെർജിനിറ്റിയെ പറ്റിയും മലൈകയുടെ വിവാഹത്തെ പറ്റിയുമെല്ലാം പോഡ്കാസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ‘എപ്പോഴാണ് നിന്റെ വെർജിനിറ്റി നഷ്ടപ്പെട്ടത്’ എന്നാണ് മലൈക മകനോട് ചോദിക്കുന്നത്. എന്നാൽ ആദ്യം ആ ചോദ്യത്തിന് കൊള്ളാമെന്ന് ഉത്തരം നൽകി ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ് അർഹാസ്. പിന്നെയും മലൈക അതിനെ പറ്റി ചോദിക്കുമ്പോൾ അത് പറയാൻ ബുദ്ധിമുട്ടുണ്ടെന്നാണ് മകൻ പറഞ്ഞത്. പിന്നാലെ അമ്മയുടെ വിവാഹം എപ്പോഴാണെന്ന് മകനും ചോദിക്കുന്നുണ്ട്. എന്നാൽ അതേക്കുറിച്ച് തനിക്ക് തന്നെ അറിയില്ലെന്നാണ് മലൈക പറഞ്ഞത്.

- Advertisement -

2002-ലാണ് അർബാസിന്റെയും മലൈകയുടെയും മകനായ അർഹാൻ ജനിച്ചത്. 2016-ൽ ഇരുവരും വേർപിരിഞ്ഞു. 2017-ൽ അവർ ഔദ്യോഗികമായി വിവാഹമോചനം നേടി. അർബാസ് പിന്നീട് മേക്കപ്പ് ആർട്ടിസ്റ്റ് ഷുറ ഖാനെ വിവാഹം കഴിച്ചു. നടൻ അർജുൻ കപൂറുമായി വർഷങ്ങളായി ഡേറ്റിങ്ങിലാണ് മലൈക

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week