27.8 C
Kottayam
Sunday, May 5, 2024

‘മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ?’ അശ്ലീല കമന്റിന് ചുട്ടമറുപടിയുമായി മാല പാര്‍വ്വതി

Must read

മമ്മൂട്ടി ചിത്രം ‘ഉണ്ട’ മികച്ച പ്രേക്ഷക പ്രതികരണവുമായി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. നടി അനു സിതാര ഉള്‍പ്പെടെ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചിരിന്നു. ഇപ്പോഴിതാ നടി മാലാ പാര്‍വതിയും ചിത്രത്തെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. എന്നാല്‍ നടിയുടെ പോസ്റ്റിന് താഴെ രാജു പാലതായി എന്നയാള്‍ അശ്ലീല കമന്റിട്ടു. അതിന് തക്ക മറുപടി കൊടുത്ത് രംഗത്തെത്തിയിരിക്കുകയാണ് മാല പാര്‍വ്വതി.

ഉണ്ട സിനിമ കണ്ട ശേഷം അതിന് ഫുള്‍ മാര്‍ക്കിട്ട പാര്‍വതി അതൊരു അര്‍ത്ഥമുള്ള സിനിമയാണെന്നും നിര്‍ബന്ധമായും കാണണമെന്നുമാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ‘മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ?’ എന്നായിരുന്നു ഇതിന് താഴെ രാജു കമന്റിട്ടത്. ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ട പാര്‍വതി കൃത്യമറുപടി തന്നെ ഇയാള്‍ക്ക് നല്‍കുകയും ചെയ്തു. ‘കുറെ നാളായി താങ്കള്‍ ഇങ്ങനെ തന്നെയാണല്ലോ? ആഹീരസ ചെയ്യാതിരിക്കാന്‍ കഴിയില്ല. എന്റെ പോസ്റ്റ് കണ്ടതാണല്ലോ..അത് വ്യക്തവും ആണ്. മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ എന്ന ചോദ്യത്തിലെ അശ്ലീല ധ്വനി സ്വയം മനസിലായില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വ്യക്തമാണ്’ എന്നായിരുന്നു പാര്‍വതി നല്‍കിയ മറുപടി. തുടര്‍ന്ന് ഇയാളുടെ കമന്റ് സ്‌ക്രീന്‍ ഷോട്ട് എടുത്ത് പാര്‍വതി പോസ്റ്റ് ചെയ്തു.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ഉണ്ട’ എന്ന ചിത്രം ഇന്നലെ കണ്ടു. ഗംഭീര സിനിമ. ഗൗരവമുള്ള സിനിമ. പൊളിറ്റിക്കലായത് കൊണ്ടും ആരും പറയാത്ത രാഷ്ട്രീയം പച്ചയ്ക്ക് പറഞ്ഞിരിക്കുന്നത് കൊണ്ടും ഈ സിനിമ സ്‌പെഷ്യലാണ്. എന്നാല്‍ ഞാനിട്ട പോസ്റ്റിന്റെ താഴെ വന്ന കമന്റ് ഒന്ന് നോക്കിക്കേ.. രണ്ട് അര്‍ത്ഥത്തില്‍ എടുക്കാവുന്ന ഒരു ചോദ്യം? മാന്യതയുടെ മുഖം മൂടി അണിഞ്ഞ്… എവിടെ വേണമെങ്കിലും കോമഡി എന്ന പേരില്‍ തെറി തള്ളി കയറ്റുന്നതിന്റെ ഉദാഹരണം നോക്കിക്കേ…’ എന്ന് നടി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇതോടെ രാജു തന്റെ കമന്റ് പിന്‍വലിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു.

 

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week