ആഷിക് അബുവിന്റെ ആശയങ്ങള്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്; വിവാദങ്ങളോട് പ്രതികരിച്ച് നടി മാലാ പാര്‍വ്വതി

കൊച്ചി: സംവിധായകന്‍ ആഷിക്ക് അബുവിന് നേരെ നടക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ച് നടി മാലാ പാര്‍വ്വതി. ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും,അവര്‍ക്കു സമൂഹത്തിലുള്ള സ്വാധീനവും സംഘ ശക്തികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനപ്പുറം ഈ വിവാദത്തിനു ഒരു അര്‍ഥവുമില്ലെന്ന് മാലാ പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

മാലാ പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

‘ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും,അവര്‍ക്കു സമൂഹത്തിലുള്ള സ്വാധീനവും സംഘ ശക്തികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനപ്പുറം ഈ വിവാദത്തിനു ഒരു അര്‍ഥവുമില്ല. പ്രത്യേകിച്ച്, പണം ഇടപാടില്‍ തരികിട കാണിച്ചു എന്ന് ആഷിക്കിനെ ദൂരെ നിന്ന് അറിയുന്നവര്‍ പോലും വിശ്വസിക്കില്ല. സന്ദീപ് വാരിയര്‍ പറയുന്നത് മനസിലാക്കാം ഈ ഹൈബിക്ക് എന്താ പ്രശ്നം? ഈ സ്വാധീനം ഇങ്ങനെ പോയാല്‍ പറ്റില്ല അല്ലെ? എല്ലാ ഫാസ്സിറ്റ് പ്രസ്ഥാനങ്ങള്‍ക്കും ഈ കൂട്ടായ്മ ഒരു പാരയാണെന്ന തിരിച്ചറിവാകും”

അതേസമയം, കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ കരുണ സംഗീത നിശയുടെ പണമിടപാടുകളെപ്പറ്റി ഔദ്യോഗിക അന്വേഷണം നടത്തി ജനങ്ങളെയും മാധ്യമങ്ങളെയും നിജസ്ഥിതി ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകര്‍ മുഖ്യമന്ത്രിക്കു കത്തയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News