28.1 C
Kottayam
Sunday, June 7, 2026

എനിക്ക് പദവി ലഭിച്ചാല്‍ 1 രൂപ മാത്രം ശമ്പളം മതി, ബാക്കി പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിന് ചെലവഴിക്കും; മേജര്‍ രവി

Must read

കൊച്ചി: പദവി ലഭിച്ചാല്‍ 1 രൂപ മാത്രം ശമ്പളം മതി, ബാക്കി പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിന് ചെലവഴിക്കുമെന്ന് മേജര്‍ രവി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തതിന് പിന്നാലെ സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് മേജര്‍ രവിയുടെ പുതിയ പ്രതികരണം.

കോണ്‍ഗ്രസിന്റെ യാത്രയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തത്. മറ്റൊന്നും തീരുമാനമായിട്ടില്ല. പൊതുജനക്ഷേമത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന ഒരു പാര്‍ട്ടിയോടൊപ്പം മാത്രമാകും താന്‍ പ്രവര്‍ത്തിക്കുകയെന്നും, ഭാവിയില്‍ തനിക്ക് എന്തെങ്കിലും പദവി ലഭിക്കുകയാണെങ്കില്‍ ശമ്പളമായി 1 രൂപ മാത്രമാകും എടുക്കുക എന്നും, ബാക്കി തുക പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കുമെന്നും മേജര്‍ രവി കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അഴിമതിയില്ലാതെ എന്റെ ജനങ്ങളെ സേവിക്കണമെന്ന എന്റെ ഡിമാന്‍ഡ് അംഗീകരിക്കുന്ന ഒരു പാര്‍ട്ടിക്കായി കാത്തിരിക്കുകയാണ്. ഉടന്‍ തന്നെ തീരുമാനം നിങ്ങളെയെല്ലാവരെയും അറിയിക്കും. പ്രചരണങ്ങളില്‍ വീഴരുത്.

- Advertisement -

അതെ, ഞാന്‍ കോണ്‍ഗ്രസിന്റെ യാത്രയില്‍ പങ്കെടുത്തു, അത്ര മാത്രമാണുണ്ടായത്. പൊതുജനക്ഷേമത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന ഒരു പാര്‍ട്ടിയോടൊപ്പം മാത്രമാകും ഞാന്‍ പ്രവര്‍ത്തിക്കുക. ഭാവിയില്‍ എനിക്ക് എന്തെങ്കിലും പദവി ലഭിക്കുകയാണെങ്കില്‍, ശമ്പളമായി 1 രൂപ മാത്രമാകും ഞാന്‍ എടുക്കുക. ബാക്കി തുക പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കും’,

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week