കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപ്പിടിത്തം, തുണിക്കട കത്തി, കൂടുതൽ കടകളിലേക്ക് തീപടരുന്നു

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം, തുണിക്കട കത്തി, കൂടുതൽ കടകളിലേക്ക് തീപടരുന്നു

കോഴിക്കോട് : പുതിയ ബസ് സ്റ്റാൻഡിലെ ടെക്സ്റ്റൈൽസ് ഷോപ്പിൽ വൻ തീപിടുത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന ഷോപ്പിലാണ് വൈകിട്ട് അഞ്ചരയോടെ തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ഇപ്പോഴും തീ അണിക്കാൻ ശ്രമം തുടരുകയാണ്.തീപ്പിടിത്തമുണ്ടായി രണ്ടര മണിക്കൂർ കഴിഞ്ഞിട്ടും ചെറിയ തോതിൽ പോലും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെയും സമീപ ജില്ലകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകളും കരിപ്പുർ വിമാനത്താവളത്തിലെ ക്രാഷ് ടെൻഡറും ശ്രമിച്ചിട്ടും തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. തീ സമീപത്തെ കെട്ടി​ടങ്ങളിലേയ്ക്കും പടരുന്ന സ്ഥിതിയാണ് ഇപ്പോൾ.

വൈകീട്ട് അഞ്ച് മണിയാേടുകൂടിയാണ് കോഴിക്കോട് മാവൂർ റോഡിലുള്ള മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ തീ പിടിച്ചത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടിച്ചത്.

രണ്ടുമണിക്കൂറായിട്ടും തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ക്രാഷ് ടെന്‍ഡര്‍ എത്തിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരുന്നതിനാല്‍ നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. കെട്ടിടം മുഴുവന്‍ തീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. മറ്റ് കടകളിലും തീ പടര്‍ന്നതോടെ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News