കണ്ണൂരില്‍ വന്‍മയക്കുമരുന്ന് വേട്ട; മുഖ്യകണ്ണികളായ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂരില്‍ വന്‍മയക്കുമരുന്ന് വേട്ട; മുഖ്യകണ്ണികളായ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തില്‍ മാരക ലഹരി പദാര്‍ത്ഥമായ എം.ഡി.എം എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നഗരത്തിലെ താവക്കരയിലെ ലോഡ്ജില്‍ നിന്നാണ് വില്‍പനയ്ക്കായി കൊണ്ടുവന്ന 20 ഗ്രാം എം.ഡി.എം.എയുമായി വില്‍പന സംഘത്തിലെ മുഖ്യകണ്ണികളായ യുവാക്കളെ തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് കണ്ണൂര്‍ ടൗണ്‍ പൊലിസ് പിടികൂടിയത്.

കണ്ണൂര്‍ നഗരത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിവരുന്നവരാണ് പ്രതികളെന്ന് പൊലിസ് പറഞ്ഞു. പിടിയിലായ തെക്കി ബസാര്‍ സ്വദേശി ജയേഷ് നേരത്തെയും മയക്കുമരുന്ന് കേസില്‍ പ്രതിയാണ്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നിര്‍ദ്ദേശപ്രകാരം എസ്. ഐ അനുരൂപിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് റെയ്ഡ് നടത്തിയത്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള മയക്കു മരുന്ന് വിരുദ്ധ സ്‌ക്വാഡായ ഡാന്‍സെഫും റെയ്ഡില്‍ പങ്കെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News