28.2 C
Kottayam
Friday, June 5, 2026

ചമ്പല്‍ നദിയിലെ അനധികൃത മണല്‍ ഖനനം: മധ്യപ്രദേശിലെ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

Must read

ന്യൂഡല്‍ഹി: ചമ്പല്‍ നദിയിലെ അനധികൃത മണല്‍ ഖനനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യാനുള്ള ഭിന്ദിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞ് സുപ്രീം കോടതി. നിലവില്‍ ഡല്‍ഹിയില്‍ താമസിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്‍ ജസ്റ്റിസ് പി.കെ. മിശ്ര, ജസ്റ്റിസ് മല്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ച് അനുമതി നല്‍കി.

ദൈനിക് ബെജോര്‍ രത്ന എന്ന പ്രാദേശിക പ്രസിദ്ധീകരണത്തില്‍ ജോലി ചെയ്യുന്ന ശശികാന്ത് ജാതവ്, സ്വരാജ് എക്സ്പ്രസിന്റെ ജില്ലാ ബ്യൂറോ ചീഫ് ആയ അമര്‍കാന്ത് സിംഗ് ചൗഹാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ചമ്പല്‍ നദിയിലെ അനധികൃത മണല്‍ ഖനന പ്രവര്‍ത്തനങ്ങളുടെ വാര്‍ത്ത ഇരുവരും ചേര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മെയ് 1ന് പൊലീസ് സൂപ്രണ്ട് വിളിച്ചുവരുത്തി, അപമാനിക്കുകയും മര്‍ദിക്കുകയും മറ്റു മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് നഗ്‌നനാക്കി നിര്‍ത്തുകയും ചെയ്തുവെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ആരോപണം.

- Advertisement -

പൊലീസിനെതിരെ കേസ് കൊടുത്തതിനു ശേഷം അതില്‍ നിന്നും പിന്‍വാങ്ങാനും ഭീഷണിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇവരുടെ ആരോപണത്തെ സംസ്ഥാനവും പൊലീസ് വിഭാഗവും എതിര്‍ത്തു. പൊലീസിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലാത്ത പക്ഷം സംരക്ഷണം നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതി അവധി കഴിയുന്നതു വരെയുള്ള രണ്ടാഴ്ചക്കാലത്തേക്ക് അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week