25.6 C
Kottayam
Thursday, June 4, 2026

മാന്നാനം കെ.ഇ.സ്കൂളിന്റെ മെയിൽ ഐ.ഡി. ഹാക്ക് ചെയ്ത് പണംതട്ടി

Must read

ഏറ്റുമാനൂർ: സ്കൂൾ മെയിൽ ഐ.ഡി. ഹാക്ക് ചെയ്ത് പണംതട്ടിപ്പ്. മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ ഇ-മെയിലാണ് ഹാക്ക് ചെയ്തത്. ഒരു വിദ്യാർഥിക്ക് ചികിത്സാസഹായം ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശ്ശേരിയുടെ പേരിൽ ഇദ്ദേഹത്തിന്‍റെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവർക്കെല്ലാം സന്ദേശം അയയ്ക്കുകയായിരുന്നു. ഉത്തരേന്ത്യൻ സംഘമാണ് തട്ടിപ്പിന്‌ പിന്നിലെന്നാണ് വിവരം.

സ്കൂളിന്‍റെ [email protected] എന്ന മെയിൽ ഹാക്ക് ചെയ്ത സംഘം [email protected] എന്ന വ്യാജവിലാസമുണ്ടാക്കിയാണ് സന്ദേശങ്ങൾ അയച്ചത്. സ്കൂളിൽ പഠിക്കുന്ന ഒരുവിദ്യാർഥിക്ക് ഹൃദയസംബന്ധമായ അസുഖമാണെന്നും ശസ്ത്രക്രിയയ്ക്കായി 102,000 രൂപ ആവശ്യമുണ്ടെന്നും പറഞ്ഞായിരുന്നു സന്ദേശം.

താത്പര്യം പ്രകടിപ്പിച്ചവരോട് യൂണിയൻ ബാങ്കിന്‍റെ ഉത്തരാഖണ്ഡ് കാശിപൂർ ശാഖയിലെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാണ് നിർദേശം നൽകിയിരുന്നത്.

വ്യാജസന്ദേശം പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ സൈബർസെല്ലിൽ പരാതി നൽകി. അന്വേഷണത്തിൽ നൈജീരിയക്കാരും വടക്കേ ഇന്ത്യക്കാരും ചേർന്നുള്ള ലോബിയാണ് ഇതിന് പിന്നിലെന്ന സൂചന ലഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ 40,000 രൂപയോളം ഈ അക്കൗണ്ടിൽ എത്തിയതായും കണ്ടെത്തി.

- Advertisement -

വ്യാജസന്ദേശം വായിച്ച് ആരും പണം അയയ്ക്കുകയോ മറ്റേതെങ്കിലും രീതിയിൽ ഇവരുടെ കുരുക്കിൽപെടുകയോ ചെയ്യാതെ ശ്രദ്ധിക്കണമെന്നും എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 8281725386 എന്ന നമ്പരിൽ ബന്ധപ്പെടണമെന്നും സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശ്ശേരി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

Popular this week