കേന്ദ്രമന്ത്രിയുമായി ചേർത്ത് സാമൂഹ മാദ്ധ്യമങ്ങളിൽ പ്രചരണം ; പരാതിയുമായി മഹിളാ മോർച്ചാ സംസ്ഥാന സെക്രട്ടറി

കൊച്ചി: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കുടുംബാംഗങ്ങളെ അടക്കം മോശമായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ച് മഹിളാ മോർച്ചാ സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ പൊലീസിൽ പരാതി നൽകി .കൊച്ചി പൊലീസ് കമ്മീഷണർക്കാണ് സ്മിത മേനോൻ പരാതി നൽകിയത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും എളമക്കര പൊലീസ് അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ നവംബർ മാസത്തിൽ യു എ ഇയിൽ നടന്ന രാജ്യാന്തര മന്ത്രിതല സമ്മേളനത്തിൽ സ്മിത മോനേൻ പങ്കെടുത്തത് സംബന്ധിച്ചാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചാരണം നടന്നത്

നേരത്തെ വിഷയത്തിൽ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു.മന്ത്രി ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂർ ആണ് പരാതി നൽകിയത്.യു എ ഇ യിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം ആസോസിയേഷൻ കൗൺസിൽ ഓഫ് മിനിസ്റ്റേ‍ഴ്സ് മീറ്റിംഗിൽ, പി ആർ കമ്പനി മാനേജർ സ്‌മിതാ മേനോനെ പങ്കെടുപ്പിച്ചുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News