തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മന്ത്രി കെടി ജലീലിന്റെയും രാജി ആവശ്യപ്പെട്ട് നടത്തിയ വനിതാമോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചു. പൊലീസുമായി പലപ്പോഴും ഉന്തും തള്ളും സംഘര്‍ഷവുമായി.
പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുമെന്ന് പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും പ്രവര്‍ത്തകര്‍ പിന്മാറിയില്ല . പിന്നാലെ റോഡില്‍ കുത്തിയിരുന്നും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വനിതാ മോര്‍ച്ച പ്രതിഷേധത്തിന് പിന്തുണയുമായി കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ പൊലീസ് സമരക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News