24.4 C
Kottayam
Sunday, May 19, 2024

ഇന്ത്യന്‍ സിനിമയില്‍ പകരക്കാരനില്ലാത്ത പ്രതിഭ; ഈ കുട്ടി ആരാണെന്ന് അറിയുമോ?

Must read

ഇന്ത്യന്‍ സിനിമയില്‍ പകരക്കാരനില്ലാത്ത ബുഹുമഖ പ്രതിഭയാണ് ബോളിവുഡില്‍ ബിഗ് ബി എന്നറിയപ്പപ്പെടുന്ന അമിതാഭ് ബച്ചന്‍. ജീവിതത്തിലെ 50 വര്‍ഷങ്ങള്‍ ഇന്ത്യന്‍ സിനിമയ്ക്കു വേണ്ടിയാണ് ബച്ചന്‍ സമര്‍പ്പിച്ചത്. തന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് ബിഗ് ബി ഇപ്പോള്‍.

കൊവിഡുമായുള്ള പോരാട്ടത്തിനൊടുവില്‍ ആരോഗ്യം വീണ്ടെടുത്ത ബിഗ് ബി ഇപ്പോള്‍ ജുഹുവിലെ തന്റെ വീട്ടില്‍ വിശ്രമത്തിലാണ്. ജൂലൈ പതിനൊന്നിനാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. പിറകെ ബച്ചന്‍ കുടുംബത്തില്‍ നിന്നും മകന്‍ അഭിഷേക്, മരുമകള്‍ ഐശ്വര്യ റായ്, പേരക്കുട്ടി ആരാധ്യ എന്നിവരിലും രോഗം സ്ഥിരീകരിച്ചു. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലുപേരും അസുഖം ഭേദമായതിനെ തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങി.

1969 ഫെബ്രുവരി 15 നാണ് ‘സാത്ത് ഹിന്ദുസ്ഥാനി’ എന്ന തന്റെ ആദ്യബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനായി അമിതാഭ് ബച്ചന്‍ കരാറേര്‍പ്പെടുന്നത്. അവിടം മുതലിങ്ങോട്ട് അഞ്ചു പതിറ്റാണ്ടു കൊണ്ട് അമിതാഭ് ബച്ചന്‍ നടന്നു കയറിയത് ഇന്ത്യന്‍ സിനിമാപ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ്.

‘സാത്ത് ഹിന്ദുസ്ഥാനി’യിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ബച്ചന്‍ പിന്നീട് ‘ഷോലെ’, ‘ദീവര്‍’, ‘സന്‍ജീര്‍’, ‘കൂലി’, ‘സില്‍സില’, ‘അഭിമാന്‍’, ‘ഡോണ്‍’, ‘അമര്‍ അക്ബര്‍ ആന്റോണി’?എന്നു തുടങ്ങി നൂറുകണക്കിന് ഐക്കോണിക് ചിത്രങ്ങളുടെ ഭാഗമായി. രണ്ടാം വരവിലും ‘ബ്ലാക്ക്’, ‘മൊഹബത്തീന്‍’, ‘പാ’, ‘പികു’, ‘ബാഗ്ബാന്‍’, ‘സര്‍ക്കാര്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ ബ്ലോക്ക്ബസ്റ്റര്‍ ജൈത്രയാത്ര ആവര്‍ത്തിക്കുകയായിരുന്നു.76-ാം വയസ്സിലും പകരക്കാരില്ലാത്ത ഊര്‍ജ്ജസാന്നിധ്യമാണ് അമിതാഭ് ബച്ചന്‍. 2018 ല്‍ ‘നോട്ട് ഔട്ട്’, ‘തംഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’ തുടങ്ങിയ ചിത്രങ്ങളിലാണ് ബിഗ് ബി അഭിനയിച്ചത്. റിലീസിനൊരുങ്ങുന്ന ‘ബദ്ല’, ‘ബ്രഹ്മാസ്ത്ര’ തുടങ്ങിയ ചിത്രങ്ങളിലും ബിഗ് ബി ശ്രദ്ധേയ റോളുകളെ അവതരിപ്പിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week