പതിനാറുകാരിയായ ജിയാ ഖാനുമൊത്തുള്ള മഹേഷ് ഭട്ടിന്റെ വീഡിയോ പുറത്ത്
ബോളിവുഡ് നടന്‍ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടെ നിര്‍മാതാവ് മഹേഷ് ഭട്ടിന്റെ ഒരു പഴയകാല വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. നടി ജിയാ ഖാനുമൊത്തുള്ള വിഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 2004ല്‍ ഷൂട്ട് ചെയ്ത വിഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അന്ന് ജിയാ ഖാന് പതിനാറ് വയസ്സാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
2007ല്‍ രാം ഗോപാല്‍ വര്‍മ ചിത്രം നിശബ്ദിലൂടെയാണ് ജിയ ഖാന്‍ അഭിനയരംഗത്തെത്തുന്നത്. 2004ല്‍ റിലീസ് ചെയ്ത തുംസ നഹിന്‍ ദേഖ എന്ന ഇമ്രാന്‍ ഹാഷ്മി ചിത്രത്തില്‍ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് ജിയയെയായിരുന്നു. മഹേഷ് ഭട്ടിന്റെ സഹോദരന്‍ മുകേഷ് ഭട്ട് ആയിരുന്നു ഈ സിനിമ നിര്‍മിച്ചത്.
സുശാന്തിന്റെ കാമുകിയായ റിയ ചക്രവര്‍ത്തിയുമായുള്ള ബന്ധത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉയരുമ്പോളാണ് മഹേഷ് ഭട്ടിന്റെ ഈ വിഡിയോ ഇപ്പോള്‍ പുറത്തുവരുന്നത്. നേരത്തെ റിയയുമായുള്ള മഹേഷ് ഭട്ടിന്റെ വാട്ട്‌സാപ് ചാറ്റ് സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യങ്ങളിലൂടെ പുറത്തുവന്നിരുന്നു.
https://www.instagram.com/p/CEHRFylFnrY/?utm_source=ig_web_copy_link