മുംബൈ:മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഗവര്‍ണര്‍ ബി.ജെ.പിയ്‌ക്കൊപ്പം ഒത്തുകളിയ്ക്കുന്നുവെന്നാരോപിച്ച് ശിവസേന നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും.അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന എസ.എ ബോബ്ഡെയാണ് നാളെ രാവിലെ 10.30ന് വാദം കേള്‍ക്കുന്നത്.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരായാണ് ശിവസേന സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.രണ്ടു ദിവസം കൂടി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സമയം നീട്ടി തരണമെന്ന ആവശ്യം ഗവര്‍ണര്‍ നിഷേധിച്ചിരുന്നു. ബി.ജെ.പിയ്ക്ക് 48 മണിക്കൂര്‍ ലഭിച്ചിരുന്നെന്നും തങ്ങള്‍ക്ക് 24 മണിക്കൂര്‍ മാത്രമേ ലഭിച്ചിരുന്നുള്ളു എന്നുമാണ് ഹര്‍ജിയിലുള്ളത്.
സുപ്രീംകോടതി അടിയന്തിരമായി വിഷയത്തില്‍ വാദം കേള്‍ക്കും.
ശിവസേനാ നേതാവ് ആദിത്യാ താക്കറെയുടെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍ക്കാര്‍ രൂപീകരണത്തിന് രണ്ടു ദിവസം നീട്ടിതരണമെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി ശിവസേനയുടെ ആവശ്യം തള്ളുകയായിരുന്നു.
അതിനു ശേഷമാണ് ശിവസേന സുപ്രീം കോടതിയില്‍ ഇതു സംബന്ധിച്ച് ഹരജി നല്‍കിയിത്.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ശിവസേന രണ്ടാമത്തെ ഹരജി നല്‍കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് തീരുമാനം നാളെയുണ്ടാവും.ഈ ഹര്‍ജിയിലെ ഉത്തരവ് പ്രതീകൂലമായാല്‍ എന്‍.സി.പി കോടതിയെ സമീപിച്ചേക്കും. ഇന്നലെ രാത്രി എട്ടുമണിവരെയാണ് എന്‍.സി.പിയ്ക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് സമയമുണ്ടായിരുന്നത്. എന്നാല്‍ ഈ സമയം അവസാനിയ്ക്കും മുമ്പ് രാഷ്ട്രപ്രതി ഭരണം ഏര്‍പ്പെടുത്തിയത് നീതിനിഷേധമാണെന്ന് എന്‍.സി.പിയും കോണ്‍ഗ്രസും ആരോപിയ്ക്കുന്നു.
സുപ്രീം കോടതിയുടെ വിധി ശിവസേനയ്ക്ക് അനുകൂലമായാല്‍ നിലവിലെ മഹാരാഷ്ട്രയിലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ നാടകീയ വഴിത്തിരിവുകള്‍ ഉണ്ടാവും