30 C
Kottayam
Friday, June 14, 2024

റെയില്‍വേട്രാക്കില്‍ അറ്റകുറ്റപ്പണി,റദ്ദാക്കുന്ന ട്രെയിനുകള്‍ ഇവയാണ്

Must read

തിരുവനന്തപുരം: ഷൊര്‍ണൂര്‍ യാര്‍ഡില്‍ നടക്കുന്ന അറ്റകുറ്റപ്പണി മൂലം ചില ട്രെയിനുകള്‍ റദ്ദാക്കി. ചിലതിനു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20ന് കോഴിക്കോട് – തൃശൂര്‍ (56664), തൃശൂര്‍ -കോഴിക്കോട് (56663) പാസഞ്ചര്‍ ട്രെയിനുകള്‍ തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ സര്‍വീസ് നടത്തില്ല. 16ന് എറണാകുളം-കണ്ണൂര്‍ (16305), കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് (16308), ഹൈദരാബാദ്- തിരുവനന്തപുരം ശബരി (17230), ലോക്മാന്യ തിലക്- തിരുവനന്തപുരം നേത്രാവതി (16345) എന്നീ എക്സ്പ്രസ് ട്രെയിനുകള്‍ 30 മിനിറ്റ് വൈകിയോടും.

20ന് എറണാകുളം- കണ്ണൂര്‍ എക്സ്പ്രസ് (16305) ഒന്നര മണിക്കൂര്‍ വൈകിയും കണ്ണൂര്‍- ആലപ്പുഴ എക്സ്പ്രസ് (16308) 2 മണിക്കൂര്‍ വൈകിയും പുറപ്പെടും. നാഗര്‍കോവില്‍ – മംഗളൂരു എക്സ്പ്രസ് (16606) ഒരു മണിക്കൂറും ലോക്മാന്യ തിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345), ഹൈദരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230) എന്നിവ 30 മിനിറ്റ് വീതവും വൈകിയോടും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week