24 C
Kottayam
Thursday, June 4, 2026

അണ്‍ലോക്ക് തുടങ്ങി ; ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ മഹാരാഷ്ട്രയിലെ 18 ജില്ലകളില്‍ ഇളവുകള്‍

Must read

മുംബൈ: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ അൺലോക്ക് നടപടികൾ ആരംഭിച്ച് മഹാരാഷ്ട്ര സർക്കാർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ഓക്സിജൻ ബെഡുകളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കി ജില്ലകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് തീരുമാനം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയുള്ളതും ഓക്സിജൻ ബെഡുകളിൽ 25 ശതമാനത്തിൽ താഴെ മാത്രം രോഗികളുമുള്ള ജില്ലകളെ ഒന്നാം വിഭാഗത്തിൽ ഉൾപ്പെടുത്തും. ഔറഗാബാദ്, ബാന്ദ്ര, ധൂലെ, ജൽഗാവ്, ജൽന, നാസിക്, പർഭാനി, താനെ ഉൾപ്പെടെയുള്ള 18 ജില്ലകളാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ ജില്ലകളിൽ ലോക്ഡൗൺ പൂർണമായും പിൻവലിക്കും.

തീയേറ്ററുകൾ, മാൾ, സ്വകാര്യ-സർക്കാർ സ്ഥാപനങ്ങളെല്ലാം തുറന്നുപ്രവർത്തിക്കാൻ അനുവദിക്കും. വിവാഹം, വിനോദ പരിപാടി, സിനിമ ചിത്രീകരണം എന്നിവയ്ക്ക് ഈ ജില്ലകളിൽ അനുമതി നൽകുമെന്നും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി വിജയ് വഡെറ്റിവാർ പറഞ്ഞു.

അമരാവതി, ഹിൻഗോളി, മുംബൈ എന്നീ ജില്ലകളാണ് രണ്ടാംവിഭാഗത്തിൽ ഉൾപ്പെട്ടത്. ഈ ജില്ലകളിൽ പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം പാടില്ല, 144 തുടരും. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് ഹോട്ടൽ, വ്യായാമ കേന്ദ്രം, സലൂൺ, ബ്യൂട്ടി പാർലർ എന്നിവയ്ക്ക് പ്രവർത്തിക്കാം. മുബൈയിൽ നിയന്ത്രണങ്ങളിൽ ഭാഗികമായ ഇളവാണുള്ളത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പൊതുജനങ്ങളെ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും വിജയ് വഡെറ്റിവാർ വ്യക്തമാക്കി.

- Advertisement -

കോലാപ്പൂർ, ഉസ്മനാബാദ്, അകോല, സിന്ധുദുർഗ്, സാൻഗ്ലി തുടങ്ങിയ ജില്ലകൾ മൂന്നാം വിഭാഗത്തിലും പുണെ, രിഗാദ് എന്നിവ നാലാം വിഭാഗത്തിലും ഉൾപ്പെടും. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള അഞ്ചാം വിഭാഗത്തിൽ ഉൾപ്പെട്ട ജില്ലകളിൽ ലോക്ഡൗൺ തുടരും. ഇവിടെ യാത്ര ചെയ്യാൻ ഇ-പാസ് ആവശ്യമാണ്. സംസ്ഥാനത്തെ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week