23.7 C
Kottayam
Sunday, June 14, 2026

‘ഓണവുമായുള്ള മഹാബലിയുടെ ബന്ധം മനസിലാകുന്നില്ല’; ഐതിഹ്യത്തെ തള്ളി വി മുരളീധരന്‍

Must read

ദുബായ്: ഓണവുമായി മഹാബലിക്കുള്ള ബന്ധത്തെ തള്ളി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍.  ഓണാഘോഷങ്ങളുടെ ഐതിഹ്യത്തെയും കേന്ദ്രമന്ത്രി തള്ളിപ്പറഞ്ഞു. ഓണവുമായുള്ള മഹാബലിയുടെ ബന്ധം മനസിലാകുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. നര്‍മദാ നദിയുടെ തീരപ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി. മലയാളികൾ മഹാബലിയെ ദത്തെടുത്തതാകാം. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ  തെളിവില്ലെന്നും വി മുരളീധരൻ പറഞ്ഞു. 

വാമനൻ മഹാബലിക്ക് മോക്ഷം നൽകുകയായിരുന്നു എന്നാണ് ഐതിഹ്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ബിജെപി അനുകൂല സംഘടനയുടെ ഓണാഘോഷത്തിലായിരുന്നു മുരളീധരൻറെ പരാമര്‍ശം. നേരത്തെ ഓണത്തിന് വാമനജയന്തി ആശംസകള്‍ നേര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശം വിവാദമായിരുന്നു.

കേരളം ഭരിച്ചിരുന്ന അസുര രാജാവായ മഹാബലിയെ  മൂന്നടി മണ്ണ് ചോദിച്ച വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് ഐതിഹ്യം. എല്ലാ വര്‍ഷവും തിരുവോണനാളില്‍ സ്വന്തം പ്രജകളെ കാണാന്‍ അനുവദിക്കണമെന്നാണ് മഹാബലി വാമനനോട് ആവശ്യപ്പെട്ട അവസാന അഭിലാഷം. മഹാവിഷ്ണുവിന്‍റെ അവാതരമാണ് വാമനന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

താൻ സ്വവർഗാനുരാഗി ? ഗോസിപ്പുകളിൽ വിശദീകരണവുമായി നടി മൗനി റോയ്

മുംബൈ: മുൻ ഭർത്താവ് സൂരജ് നമ്പ്യാരുമായുള്ള വേർപിരിയലിന് പിന്നാലെ തന്റെ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി മൗനി റോയ്. ഒരു യൂട്യൂബ് അഭിമുഖത്തിലാണ് തന്നെക്കുറിച്ച് പ്രചരിച്ച ഏറ്റവും വലിയ ഗോസിപ്പ്...

ഗുർബാസിന്റെ സെഞ്ചുറി പാഴായി; തകർത്തടിച്ച് ശുഭ്മാൻ ഗിൽ; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം,

ധർമശാല: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. കനത്ത മഴയെത്തുടർന്ന് 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 195 റൺസ് ലക്ഷ്യം 22.5 ഓവറിൽ മൂന്ന്...

'എകെജി സെന്‍ററില്‍ ചെന്നു കയറിയത് ജീവിതത്തിലെ വലിയ മണ്ടത്തരം'; ഇപ്പോള്‍ ബിജെപിക്കൊപ്പമെന്ന് രാജസേനന്‍

കൊച്ചി: എകെജി സെന്‍ററില്‍ ചെന്ന് കയറിയത് തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്ന് സംവിധായകന്‍ രാജസേനന്‍. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാജസേനന്‍ 2023 ലാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്. എന്നാല്‍...

നിപ ഭീതിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിൽ വൻ വിവാദം: സർക്കാരിനെതിരെ കെ.കെ. ശൈലജ; നടപടി ഞെട്ടിച്ചെന്ന് ഡോ. കെ. റീന

കണ്ണൂർ/ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ (Nipah) ഭീതിയും കടുത്ത ആരോഗ്യ അടിയന്തരാവസ്ഥയും നിലനിൽക്കുന്ന അതീവ നിർണായക ഘട്ടത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) ഡോ. കെ. റീനയെ പെട്ടെന്ന് സ്ഥലം മാറ്റിയ സർക്കാർ...

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

Popular this week