29.4 C
Kottayam
Saturday, June 6, 2026

'മാജിക് മഷ്‌റൂം' സ്വാഭാവിക ഫംഗസ് മാത്രം; നിരോധിത ലഹരി വസ്‌തുവായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

Must read

കൊച്ചി: മാജിക് മഷ്റൂം നിരോധിത ലഹരി വസ്‌തുവല്ലെന്ന നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് ആണെന്നും അതിനാൽ ഇവയെ നിരോധിത ലഹരി വസ്‌തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് കോടതി പറയുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന രാസ വസ്‌തുവിന്റെ അളവ് കണക്കാക്കാത്ത സാഹചര്യത്തിൽ ഫംഗസായി മാത്രമേ കാണാൻ കഴിയൂ എന്നാണ് ഹൈക്കോടതി അറിയിച്ചത്.

ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 226 ഗ്രാം മാജിക് മഷ്റൂമും 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്‌സൂളുകളുമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. മാജിക് മഷ്റൂമില്‍ അടങ്ങിയിരിക്കുന്ന ഭ്രമാത്മകതയുണ്ടാക്കുന്ന സിലോസൈബിന്റെ അളവ് എത്രയെന്ന് കണക്കാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജസ്‌റ്റിസ്‌ പിവി കുഞ്ഞികൃഷ്‌ണനാണ് ജാമ്യം നൽകിയത്.

- Advertisement -

കർണാടക സ്വദേശിയാണ് കേസിലെ പ്രതി. കഴിഞ്ഞ ഒക്ടോബറിൽ വയനാട്ടിലെ കാട്ടിക്കുളത്ത് വച്ച് ആഡംബര കാറിൽ കടത്തുകയായിരുന്ന ലഹരി വസ്‌തുക്കൾ പിടിച്ച സംഭവത്തിൽ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. മാജിക് മഷ്‌റൂം, അതിന്റെ ക്യാപ്‌സൂളുകൾ എന്നിവയ്ക്ക് പുറമേ 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ്സ് എന്നിവയാണ് ബെംഗളൂരു സ്വദേശിയായ രാഹുൽ റായിയിൽ നിന്നും പിടിച്ചെടുത്തത്.

- Advertisement -

കേസിലെ പ്രതിയായ രാഹുൽ അറസ്‌റ്റിലായിട്ട് 90 ദിവസം കഴിഞ്ഞെന്നും വാണിജ്യ അളവിലുള്ള ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. കഞ്ചാവും ചരസും ജാമ്യം കിട്ടാവുന്ന അളവിലുള്ളതേ പിടിച്ചെടുത്തിട്ടുള്ളൂവെന്നും ഇതിൽ പറയുന്നു. രാഹുൽ യുഎസിൽ പഠിച്ച, അവിടെ ജോലി ചെയ്‌ത ആളാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

- Advertisement -

സമാനമായ വിധത്തിൽ കർണാടക, തമിഴ്‌നാട് ഹൈക്കോടതികൾ പുറപ്പെടുവിച്ച വിധികൾ കേരള ഹൈക്കോടതിയും പരിഗണിച്ചു. ഇത് ലഹരി വസ്‌തുവുമായി കൂട്ടിക്കലർത്തിയതല്ല. അതുകൊണ്ടു തന്നെ ഷെഡ്യൂൾഡ് ലഹരി വസ്‌തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നത് ഇവിടെ ബാധകമല്ല എന്ന് വ്യക്തമാക്കിയ കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

അതേസമയം, കേരളത്തിൽ ഇത്രയും മാജിക് മഷ്‌റൂം കണ്ടെടുക്കുന്ന സംഭവം ഇത് ആദ്യമായിരുന്നു. ലോക മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നായാണ് മാജിക് മഷ്‌റൂമിനെ കണക്കാക്കുന്നത്. സംസ്ഥാനത്തെ വിവിധ മേഖലകളിൽ മാജിക് മഷ്‌റൂം ലഭ്യത കൂടിയെന്നും സുലഭമായി കിട്ടുന്നുവെന്നും നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇതുമായി ബന്ധപ്പെട്ട നിർണായക നിരീക്ഷണം കോടതി നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week