മദ്രസാ വിദ്യാർഥിയായ ആൺകുട്ടിയെ പീഡിപ്പിച്ചു; ഉസ്താദ് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷൻ പരിധിയിൽ മദ്രസാ വിദ്യാർഥിയായ പതിമൂന്നുവയസുകാരനെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റിൽ. കൊളച്ചേരി സ്വദേശിയായ അഹമ്മദ് അഷ്‌റഫിനെ (59) യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവം.

കുട്ടിയുടെ പരാതിയിൽ തിങ്കളാഴ്ചയാണ് പോലീസ് കേസെടുത്തത്. ഇതേ തുടർന്ന് ഒളിവിൽ പോയ ഉസ്താദിനെ കൊളച്ചേരിയിലെ വീട്ടിൽ നിന്നാണ് അറസ്റ്റു ചെയ്തത്. മതപഠനത്തിനിടെ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നായിരുന്നു പരാതി.

കണ്ണൂർ ടൗൺ സിഐ വിനുമോഹന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷം മദ്രസാ അധ്യാപകനെതിരെ പോക്‌സോ ചുമത്തിയിരുന്നു.

അധ്യാപകൻ പീഡിപ്പിച്ച വിവരം കുട്ടി ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഇവർ പോലീസിൽ പരാതിയുമായെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ മദ്രസാ അധ്യാപകൻ കുട്ടിയെ പീഡിപ്പിച്ചതായി വ്യക്തമാകുകയായിരുന്നു. ഇതിനു ശേഷമാണ് ചൊവ്വാഴ്ച രാവിലെ ഇയാളെ കൊളച്ചേരിയിലെ വീട്ടിൽനിന്നു പിടികൂടിയത്. പ്രതിയെ ചോദ്യംചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News