KeralaNews

മമ്മൂട്ടിക്കും ദുല്‍ഖറിനും ആശ്വാസം; 40 ഏക്കര്‍ സ്ഥലം പിടിച്ചെടുക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു

ചെന്നൈ: നടന്‍ മമ്മൂട്ടിയുടേയും കുടുംബാംഗങ്ങളുടേയും ഉടമസ്ഥതയിലുള്ള 40 ഏക്കര്‍ സ്ഥലം പിടിച്ചെടുക്കാനുള്ള നീക്കം തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ചെങ്കല്‍പ്പെട്ട് കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള സ്ഥലം സംരക്ഷിത വനമാണെന്നു പറഞ്ഞ് തിരിച്ചുപിടിക്കാനുള്ള കമ്മിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ (സിഎല്‍എ) ശ്രമമാണ് താല്‍ക്കാലികമായി തടഞ്ഞത്. ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ ഹര്‍ജിക്കാര്‍ക്കെതിരെ നടപടി പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

ഈ വര്‍ഷം മാര്‍ച്ചിലാണ് മമ്മൂട്ടിയുടേയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റേയും കുടുംബത്തിന്റേയും പേരിലുള്ള ഭൂമി പിടിച്ചെടുക്കാന്‍ സിഎല്‍എ ഉത്തരവിടുന്നത്. തമിഴ്നാട് വനനിയമത്തിനു കീഴിലുള്ള ചതുപ്പു നിലമാണെന്നും സംരക്ഷിത വനമായി നിലനിര്‍ത്തണമെന്നും പറഞ്ഞായിരുന്നു നടപടി. ഇതിനെതിരെയും താരകുടുംബ ജോയിന്റ് റിട്ട് ഫയല്‍ ചെയ്തത്.

എന്നാല്‍ ഭൂമിയുടെ വിനിമയത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടപടിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും വകുപ്പു തല നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. 1997ലാണ് കപാലി പിള്ള എന്നയാളില്‍ നിന്നു മമ്മൂട്ടിയും കുടുംബവും 40 ഏക്കര്‍ ഭൂമി വാങ്ങുന്നത്. 1929ല്‍ 247 ഏക്കര്‍ കൃഷിഭൂമിയുടെ ഭാഗമായിരുന്നു ഈ സ്ഥലം. എന്നാല്‍, പിന്നീട് കപാലി പിള്ളയുടെ മക്കള്‍ ഭൂമിയിടപാട് റദ്ദു ചെയ്തു. പിന്നാലെ പട്ടയം സിഎല്‍എയും റദ്ദാക്കി.

ഇതിനെതിരെ മമ്മൂട്ടി 2007ല്‍ ഹൈക്കോടതിയുടെ അനുകൂല ഉത്തരവു നേടി. എന്നാല്‍, അന്നത്തെ ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാന്‍ 4 മാസം മുന്‍പു സിഎല്‍എ നീക്കം തുടങ്ങിയതോടെയാണു കേസ് വീണ്ടും ഹൈക്കോടതിയിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button